ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലും വൈഭവ് സൂര്യവംശിയെ ഇന്ത്യയുെട പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നും വൈഭവ് അവസരത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്നും വ്യക്തമാക്കി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. അഞ്ച് മല്‍സരങ്ങളുടെ പരമ്പരയില്‍ അഭിഷേകും സഞ്ജുവും തന്നെയാകും ഓപ്പണര്‍മാരെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ചയാണ് ഇന്ത്യ–ന്യൂസീലന്‍ഡ് ട്വന്റി 20 പരമ്പരയ്ക്ക് തുടക്കമാകുക. 'വൈഭവിനെ പോലെയൊരു പ്രതിഭ ഡ്രസിങ് റൂമിലുള്ളത് തന്നെ സന്തോഷമാണ്. അവന് വളരെ ചെറുപ്പമാണ്. അവസരങ്ങളുടെ വര്‍ഷങ്ങളാണ് വരാനിരിക്കുന്നത്. ഇപ്പോള്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയ സാഹചര്യമല്ല. ഓപ്പണര്‍മാര്‍ സ്ഥിരമായി മികച്ച ഫോം തുടരുന്നു. അവരാണ് ലോകകപ്പും നേടിത്തന്നത്'-ശ്രേയസ് വിശദീകരിച്ചു. Also Read: ഹര്മന് 41 പന്തില്‍ 91; സിംബാബ്വെയ്ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം, പരമ്പര
ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ട്– അയര്‍ലന്‍ഡ് പര്യടനത്തോടെ ടീമില്‍ ഇടം പിടിച്ച വൈഭവിന് ഇതുവരെ ആകെ 21 ല്‍ എട്ട് മല്‍സരങ്ങളില്‍ മാത്രമാണ് ഇന്ത്യയ്ക്കായി ഇറങ്ങാന്‍ കഴിഞ്ഞത്. അഭിഷേകും സഞ്ജുവും മികച്ച ഫോമിലായതിനാല്‍ വൈഭവ് ബെഞ്ചില്‍ തുടരുകയായിരുന്നു. ഇംഗ്ലണ്ടില്‍ സഞ്ജുവിനെ പുറത്തിറക്കി വൈഭവിനെ ഇറക്കിയ തീരുമാനം പരക്കെ വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു. ലോകകപ്പ് നേടിത്തന്ന സഞ്ജുവിനെ പോലെ ഒരു താരത്തെ ബെഞ്ചിലിരുത്തി വൈഭവിന് അവസരം നല്‍കിയത് എന്ത് സന്ദേശമാണ് ടീം അംഗങ്ങള്‍ക്ക് നല്കുന്നതെന്നയിരുന്നു പ്രധാനമായും ഉയര്‍ന്ന വിമര്‍ശനം. സഞ്ജുവിനെ മാറ്റി വൈഭവിനെ കളിപ്പിച്ച തീരുമാനം തന്റെ പ്രഫഷനല്‍ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറും പിന്നീട് വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഐപിഎലിലെ തകര്‍പ്പന്‍ പ്രകടനമാണ് 15കാരനായ വൈഭവിന് ഇന്ത്യന്‍ ടീമില്‍ ഇടം നല്‍കിയത്. Read More: പൊട്ടിക്കരഞ്ഞ് ഹര്‍മന്‍പ്രീത് കൗര്‍; മൈക്ക് വലിച്ചെറിഞ്ഞ് മടങ്ങി
വൈഭവിനെ സംബന്ധിച്ച് അവസരങ്ങള്‍ ഇനിയേറെ കിട്ടുമെന്നും മറ്റുള്ളവരുടെ കാര്യം അതല്ലെന്നും ശ്രേയസ് അയ്യര്‍ പറഞ്ഞു. 'ടീമിനൊപ്പം വൈഭവ് വിദേശത്തേക്ക് വരുന്നു, വിദേശ പിച്ചുകള്‍ എങ്ങനെയാണെന്നും ഇത്തരം വിക്കറ്റുകളില്‍ എങ്ങനെ കളിക്കണമെന്നും വൈഭവിന് പരിചയിക്കാന്‍ പറ്റുന്നുണ്ട്. അടുത്തവട്ടം ഇവിടേക്ക് വരുമ്പോള്‍ വൈഭവിന് അതനുസരിച്ച് തയാറെടുപ്പ് നടത്താന്‍ കഴിയും. മറ്റ് ടീം അംഗങ്ങള്‍ക്ക് വഴികാട്ടിയാകാനും കഴിയും'- ക്യാപ്റ്റന്‍ വ്യക്തമാക്കി.
ഇന്ത്യയ്ക്കായി ഇതുവരെ കളിച്ച എട്ട് ട്വന്റി 20 മല്‍സരങ്ങളില്‍ നിന്ന് 186.36 സ്ട്രൈക്ക് റേറ്റില്‍ 246 റണ്‍സാണ് വൈഭവ് അടിച്ചുകൂട്ടിയത്. രണ്ട് അര്‍ധസെഞ്ചറികളും ഇതിനിടെ താരം നേടി. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കായി കളിക്കാന്‍ വൈഭവിന് അവസരം ടീം നല്‍കിയിരുന്നു. സഞ്ജുവിനെ വണ്‍ഡൗണായി ഇറക്കിയാണ് വൈഭവിന് അവസരം നല്‍കിയത്. അതേസമയം, വൈഭവിനെ കളിപ്പിക്കാനല്ലെങ്കില്‍ ടീമിനൊപ്പം ഇങ്ങനെ കൂട്ടരുതെന്നും രഞ്ജി കളിക്കാന്‍ വിടുകയാണ് വേണ്ടതെന്നും മുന്‍താരങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു.