ഈ വർഷത്തെ ആദ്യ ഫോർമുല വൺ വിജയം സ്വന്തമാക്കി മാക്സ് വെർസ്റ്റാപ്പൻ. മലേഷ്യയില്‍ നടന്ന ബഹ്റൈന്‍ ഗ്രാൻഡ് പ്രീയിൽ ജോർജ് റസ്സൽ മല്‍സരം പൂർത്തിയാക്കാതെ പുറത്തായതോടെ കിമി ആന്റൊനെല്ലിക്ക് കിരീടപ്പോരാട്ടത്തിൽ വൻ മുൻതൂക്കവും ലഭിച്ചു.

മത്സരം അവസാനിക്കാൻ അഞ്ച് ലാപ്പുകൾ മാത്രം ശേഷിക്കെ മാക്സ് വെർസ്റ്റാപ്പൻ മുന്നിലായിരുന്നു. ആന്റൊനെല്ലിയും റസ്സലും പിന്നിലും. എന്നാൽ മെഴ്‌സിഡസ് താരം റസ്സൽ അപ്രതീക്ഷിതമായി കാർ നിർത്തി. ഇതോടെ ചാംപ്യന്‍ഷിപ് പോയിന്റ് പട്ടികയിൽ റസ്സലിനെതിരായ ആന്റൊനെല്ലിയുടെ മുൻതൂക്കം 66ൽ നിന്ന് 84 പോയിന്റായി ഉയർന്നു. റസ്സലിന്റെ കാറിന് പവർ യൂണിറ്റിൽ തകരാർ സംഭവിച്ചതായാണ് പ്രാഥമിക നിഗമനമെന്ന് മെഴ്‌സിഡസ് റേഡിയോയിലൂടെ ആന്റൊനെല്ലിയെ അറിയിച്ചു. 

ആന്റൊനെല്ലി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോൾ ഫെറാരിയുടെ ലൂയിസ് ഹാമിൽട്ടൺ വെർസ്റ്റാപ്പന്റെ റെഡ് ബുൾ സഹതാരം ഇസാക്ക് ഹഡ്ജാറിനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി. നാലുതവണ ലോകചാംപ്യനായ വെർസ്റ്റാപ്പൻ കഴിഞ്ഞ സീസണിലെ അവസാന മത്സരത്തിന് ശേഷം ആദ്യമായാണ് വിജയിക്കുന്നത്. 

മത്സരം  90 മിനിറ്റിലേറെ വൈകി. കനത്ത മഴയെത്തുടര്‍ന്ന്  ആദ്യം 40 മിനിറ്റ് മത്സരം വൈകി. തുടർന്ന് ഫോർമേഷൻ ലാപ്പിനിടെ കാറുകളിൽ സോഫ്റ്റ്‌വെയർ പ്രശ്നങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് മത്സരം വീണ്ടും നിർത്തിവച്ചു. ഇറാൻ യുദ്ധത്തെത്തുടർന്നാണ് മത്സരം ബഹറിനില്‍ നിന്ന്  മലേഷ്യയിലേക്ക് മാറ്റിയത്. ഇതോടെ 2017ന് ശേഷം ആദ്യമായി സെപാങ് സർക്യൂട്ട് ഫോർമുല വൺ മത്സരത്തിന് വേദിയായി.

ENGLISH SUMMARY:

Max Verstappen secured his first Formula One victory of the year in a delayed and dramatic race held at the Sepang Circuit in Malaysia. Originally scheduled as the Bahrain Grand Prix, the event was relocated to Malaysia due to the ongoing Iran war, marking F1's return to Sepang for the first time since 2017. Verstappen held the lead with five laps remaining, while Mercedes driver George Russell was forced to retire due to a power unit failure, allowing Kimi Antonelli to stretch his championship lead over Russell to 84 points. Antonelli finished second behind Verstappen, while Ferrari's Lewis Hamilton overtook Red Bull's Isack Hadjar to take third place in a race that faced significant delays from heavy rain and software glitches.