cricket-petrois

ട്വന്‍റി 20 ക്രിക്കറ്റില്‍ ക്രിസ് ഗെയ്‌ലിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് ദക്ഷിണാഫ്രിക്കയുടെ ലുവാൻ-ഡ്രെ പ്രിട്ടോറിയസ് . 188 റണ്‍സാണ് പ്രിട്ടോറിയസ് നേടിയത്.കുട്ടിക്രിക്കറ്റിലെ റെക്കോഡുകള്‍ കുട്ടിക്കളിയാക്കാന്‍ ഇതവരുന്നു ദക്ഷിണാഫ്രിക്കയില്‍ നിന്നൊരാള്‍. 

ലുവാൻ-ഡ്രെ പ്രിട്ടോറിയസാണ് പുരുഷ ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോര്‍ സ്വന്തം പേരിലാക്കിയത്. വെസ്റ്റിന്‍ഡീസിന്‍റെ ക്രിസ് ഗെയ്‌ലിന്‍റെ പേരിലുണ്ടായിരുന്ന 13 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് തകര്‍ത്തത്. CSA ടി20 ചലഞ്ചിൽ നൈറ്റ്സിനെതിരെ ടൈറ്റൻസിനായി വെറും 79 പന്തിൽ പുറത്താകാതെ 188 റൺസാണ് 20കാരനായ പ്രിട്ടോറിയസ് നേടിയത്. ചരിത്രത്തിലെ ആദ്യ ടി20 ഡബിൾ സെഞ്ചുറിയെന്ന നേട്ടത്തിന് തൊട്ടരികെ വരെയെത്തി.ടി20യിലെ പ്രിട്ടോറിയസിന്‍റെ മൂന്നാം സെഞ്ചുറിയാണിത്. 

24 പന്തിൽ താരം അർധസെഞ്ചുറിയിലെത്തി. തുടർന്ന് വെറും 16 പന്തുകൾക്കുള്ളിൽ സെഞ്ചുറിയും പൂർത്തിയാക്കി. 58 പന്തിലാണ് 150 റൺസ് തികച്ചത്. പുരുഷ ടി20 ക്രിക്കറ്റിലെ ഒരു ഇന്നിങ്സിൽ നേരിട്ട ഏറ്റവും കൂടുതൽ പന്തുകളുടെ റെക്കോർഡിലും പ്രിട്ടോറിയസ് ആരോൺ ഫിഞ്ചിനും മാർക്കസ് സ്റ്റോയിനിസിനുമൊപ്പം എത്തി. 2013ൽ,,, പൂണെ വാരിയേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി  ഗെയ്ൽ നേടിയ പുറത്താകാത്ത 175 റൺസിന്‍റെ റെക്കോർഡ് പഴങ്കഥയായി.  

Luwan-dre Pretorius has shattered Chris Gayle's long-standing T20 cricket record with an incredible individual score: