asiangames-over

ഏഷ്യയുടെ കായികമികവിന് വേദിയായ 20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ സമാപനം.  54 ലോക റെക്കോർഡുകളും 89 ഏഷ്യൻ റെക്കോർഡുകളും തിരുത്തിയെഴുതി. 169 സ്വര്‍ണവുമായി ചൈന ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ 21 സ്വര്‍ണവുമായി ഇന്ത്യ നാലാംസ്ഥാനത്താണ്. അടുത്ത ഏഷ്യന്‍ ഗെയിംസ് ഖത്തറില്‍

 

മിസുഹോ പാർക്ക് അത്‌ലറ്റിക് സ്റ്റേഡിയത്തിൽ  വർണാഭമായ സമാപനച്ചടങ്ങോടെയാണ്  തിരശ്ശീല വീണത്. ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യ പ്രസിഡന്റ് ഷെയ്ഖ് ജോആൻ ബിൻ ഹമദ് അൽ താനി ഗെയിംസ്  സമാപിച്ചതായി പ്രഖ്യാപിച്ചു. കായികതാരങ്ങളുടെ മാർച്ച് പാസ്റ്റും സംഗീത–നൃത്ത പരിപാടികളും ജാപ്പനീസ് സംസ്കാരത്തിന്റെ വിവിധ മുഖങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും സമാപനച്ചടങ്ങിന് നിറം പകർന്നു. 

 

Also read: വിവാദങ്ങളെ ഇടിച്ചിട്ട് ലിൻ യുട്ടിങ്; ഏഷ്യൻ ഗെയിംസിൽ സ്വർണം, ചരിത്ര തിരിച്ചുവരവ്

 

അടുത്ത ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന്റെ പതാകയും ചടങ്ങിൽ ഉയർന്നു. ഏഷ്യൻ ഗെയിംസ് പതാക ഖത്തറിന് കൈമാറിയതോടെ ദോഹ 2030-ലേക്കുള്ള ഔദ്യോഗിക യാത്രയ്ക്കും തുടക്കമായി 2006-ൽ ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിച്ച ദോഹയിലേക്ക് 24 വർഷത്തിന് ശേഷമാണ് ഏഷ്യാഡ് തിരിച്ചെത്തുന്നത്.  54 ലോക റെക്കോർഡുകളും 89 ഏഷ്യൻ റെക്കോർഡുകളും ഗെയിംസിൽ പിറന്നു.169 സ്വർണം ഉൾപ്പെടെ 341 മെഡലുകളുമായി ചൈന ഒന്നാമതെത്തി. ജപ്പാൻ 83 സ്വർണം നേടി രണ്ടാമതും. 21 സ്വർണം ഉള്‍പ്പടെ 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്താണ്. 43 കായിക ഇനങ്ങളിലായി 469 സ്വർണമെഡൽ മത്സരങ്ങൾ . ഏകദേശം 17,000 കായികതാരങ്ങളും  ഒഫീഷ്യൽസും ഗെയിംസിന്റെ ഭാഗമായി. പാരീസ് ഒളിംപിക്സിനേക്കാൾ കൂടുതൽ പങ്കാളിത്തം . പാഡൽ, സർഫിങ്, ടെക്ബോൾ, മിക്സഡ് മാർഷൽ ആർട്സ് തുടങ്ങിയ ഇനങ്ങളും ഏഷ്യൻ ഗെയിംസ് വേദിയിലെത്തി. 

 

മികച്ച കായിക പ്രകടനങ്ങൾക്കൊപ്പം, ഡിജിറ്റൽ ടെലിവിഷന്‍ കാണികളിലും  ശ്രദ്ധേയമായ കുതിപ്പ് കണ്ടു. പ്രത്യേകിച്ച് ഇന്ത്യ–പാകിസ്ഥാൻ ക്രിക്കറ്റ്, ഹോക്കി മത്സരങ്ങൾക്ക് . ഹാങ്ചൗ ഗെയിംസിനെ അപേക്ഷിച്ച് വരുമാനത്തിൽ  20 ശതമാനം വർധന ഉണ്ടായതായും OCA വ്യക്തമാക്കി. ഇനി യാത്ര, ദോഹയിലേക്ക്. 

ENGLISH SUMMARY:

Asian Games 2023 closing ceremony marked a grand finale to the event, with India securing a strong fourth position with 21 gold medals. The games witnessed the rewriting of numerous world and Asian records, showcasing Asia's athletic prowess and setting the stage for the next edition in Qatar.