sports-injury

TOPICS COVERED

യുവേഫ നേഷന്‍സ് ലീഗിനിടെ പരുക്കേറ്റുവീഴുന്ന താരങ്ങളുടെ പട്ടിക നീളുന്നു. രാജ്യാന്തര ഇടവേള ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകള്‍ക്കാണ് തിരിച്ചടിയാകുന്നത്. ദേശീയ ടീമുകൾക്കായി കളത്തിലിറങ്ങിയ നിരവധി താരങ്ങൾ പരുക്കേറ്റ് പുറത്തായതോടെ ക്ലബ്ബുകൾ ആശങ്കയിൽ. ഈ സീസണിലെ സെപ്റ്റംബർ–ഒക്ടോബർ അന്താരാഷ്ട്ര ഇടവേള സാധാരണയേക്കാൾ ദൈർഘ്യമേറിയതാണ്. 

സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 6 വരെയുള്ള ഇടവേളയിൽ ദേശീയ ടീമുകൾക്ക് നാല് മത്സരങ്ങൾ വീതമാണ് കളിക്കാനുള്ളത്. ഒക്ടോബർ 10നാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുനരാരംഭിക്കുക. ലിവർപൂളിന്റെ ഡച്ച് താരം കോഡി ഗാക്പോ സെർബിയക്കെതിരായ മത്സരത്തിൽ 16-ാം മിനിറ്റിൽ തന്നെ പരിക്കേറ്റ് പുറത്തായി. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് പരിക്കിനെത്തുടർന്ന് നോർവേക്കെതിരായ പോർച്ചുഗലിന്റെ മത്സരത്തിൽ കളിച്ചില്ല. മറ്റൊരു യുണൈറ്റഡ് താരം പാട്രിക് ഡോര്‍ഗു വെയിൽസിനെതിരായ ഡെൻമാർക്കിന്റെ മത്സരത്തിൽ 30 മിനിറ്റിനകം കളംവിട്ടു. 

ലിവര്‍പൂള്‍ താരമായ അലക്സാണ്ടര്‍ ഇസാക്കും പരുക്കേറ്റവരുടെ കൂട്ടത്തിലുണ്ട്. റൊമാനിയക്കെതിരായ സ്വീഡന്റെ മത്സരത്തിൽ ഗോൾ നേടിയെങ്കിലും തുടയിലെ പരുക്കിനെ തുടർന്ന് ഇസാക്ക് ദേശീയ ടീമിൽ നിന്ന് പിന്മാറി. ആര്‍സനലിന്റെ ജര്‍മന്‍ താരം കായ് ഹാവെര്‍ട്സിനും  നെതര്‍ലന്‍ഡ്സിന്റെ സണ്ടര്‍ലന്‍ഡ് താരം ബ്രയാന്‍ ബ്രോബിക്കും പരുക്കേറ്റു. മാന്‍ സിറ്റിക്കെതിരെ ഹാട്രിക് നേടി മിന്നും ഫോമിലായിരുന്നു ബ്രോബി. താരങ്ങളുടെ പരുക്കിന്റെ ഗൗരവം ക്ലബ്ബുകളിൽ തിരിച്ചെത്തിയ ശേഷമുള്ള പരിശോധനകൾക്ക് ശേഷമേ വ്യക്തമാകൂ. 

ENGLISH SUMMARY:

UEFA Nations League injuries are impacting Premier League clubs due to the extended international break. Numerous players have sustained injuries while representing their national teams, causing concern for their respective clubs.