neeru-gold

ഏഷ്യൻ ഗെയിംസ് ഷൂട്ടിങ് ട്രാപ് വനിതാ വിഭാഗത്തിൽ ഇന്ത്യയ്ക്ക് ചരിത്ര സ്വർണം. ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണമാണിത്. ഷൂട്ടിങ്ങിൽ നീരു ദണ്ഡയാണ് ഇന്ത്യയ്ക്കായി സ്വർണം വിജയിച്ചത്. ഏഷ്യൻ റെക്കോർഡോടെയാണ് നീരുവിന്റെ വിജയം. 28 പോയിന്റുകളുമായി നീരു ഒന്നാമതെത്തിയപ്പോൾ ചൈനയുടെ സൺ യുനോങ്ങിനാണ് വെള്ളി. കുവൈത്തിന്റെ അബ്ദുൽ മാലിക് ഹജർ വെങ്കലവും നേടി

 

വനിതാ ഷൂട്ടിങ് ട്രാപ് ടീം ഇനത്തിൽ ഇന്ത്യയ്ക്ക് വെള്ളിയും ലഭിച്ചു. 328 പോയിന്റുകളുമായാണ് ഇന്ത്യ രണ്ടാമത് ഫിനിഷ് ചെയ്തത്. വനിതാ വിഭാഗത്തില്‍ ചൈന സ്വർണവും കുവൈത്ത് വെങ്കലവും സ്വന്തമാക്കി. ഷൂട്ടിങ് ട്രാപ് പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ ശപത് ഭരധ്വാജും ഫൈനലിലെത്തി. 117 പോയിന്റുകൾ നേടിയ താരം എട്ടാമനായാണു ഫൈനലില്‍ കടന്നത്. വനിതാ വിഭാഗം ബോക്സിങ് 65 കിലോയിൽ ഇന്ത്യയുടെ പർവീൺ ഹൂഡ ഫൈനലിൽ കടന്നു. ചൈനയുടെ ലി ഷുവിനെ 5–0ന് കീഴടക്കിയാണ് ഇന്ത്യൻ താരം മെഡലുറപ്പിച്ചത്

ENGLISH SUMMARY:

Asian Games shooting saw Neeru Dhanda secure a historic gold medal for India in the women's trap event. This marks India's first individual gold medal of the Games, achieved with an Asian record.