മെയ്‌വഴക്കത്തിലൂടെ കാഴ്ചക്കാരുടെ ശ്രദ്ധനേടി സംസ്ഥാന യോഗ ചാമ്പ്യൻഷിപ്പിലെ മത്സരാർഥികൾ. ആലപ്പുഴയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേർ പങ്കെടുത്തു.

സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലായിരുന്നു മത്സരങ്ങൾ. എട്ട് വ്യക്തിഗത ഇനങ്ങളിലും സമൂഹ ഇനങ്ങളിലുമാണ് മത്സരം നടന്നത്.

റെജി ചെറിയാൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. പുന്നപ്ര മാർ ഗ്രിഗോറിയസ് കോളജിൽ നടന്ന ചാമ്പ്യൻഷിപ്പ് ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

ENGLISH SUMMARY:

The state yoga championship in Kerala showcased impressive flexibility and drew significant attention from spectators. This event, held in Alappuzha, featured participants from various parts of the state competing in sub-junior and junior categories.