രാജ്യാന്തര ട്വന്‍റി20 ക്രിക്കറ്റില്‍ ആദ്യചുവടുവയ്ക്കുന്നതിന്‍റെ ആവേശത്തില്‍ ജപ്പാന്‍. നാളെ ഇന്ത്യയ്ക്കെതിരെയാണ് ജപ്പാന്‍റെ അരങ്ങേറ്റം. സാനോ രാജ്യാന്തര ക്രിക്കറ്റ് ഗ്രൗണ്ടില്‍ രാവിലെ 9.30 നാണ് സുസുക്കി കപ്പിനായുള്ള ചരിത്രപ്രധാനമായ മത്സരം.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പതിവ് യാത്രപോലല്ല ഇത്. ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി അവര്‍ നേരിടാന്‍ പോകുന്നത് രാജ്യാന്തര ട്വന്‍റി20 ക്രിക്കറ്റില്‍ ചരിത്രത്തിലെ ആദ്യ മത്സരം കളിക്കാന്‍ പോകുന്ന ജപ്പാനെയാണ്. സുസുക്കി കപ്പിന് വേണ്ടിയുള്ള സൗഹൃദമത്സരമാണിത് .
ഇന്ത്യക്കെതിരായ മത്സരം ഭാവിയിൽ കൂടുതൽ പ്രമുഖ ക്രിക്കറ്റ് രാജ്യങ്ങളെ ജപ്പാനിൽ എത്തിക്കാന്‍ സഹായകമാകുമെന്ന് സഹായിക്കുമെന്ന് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ .
സാനോ ക്രിക്കറ്റ് ഗ്രൗണ്ടിൽ ജെസിഎ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. താൽക്കാലിക ഗാലറികൾ, വി.ഐ.പി മേഖലകൾ, ടിക്കറ്റ് ഗേറ്റുകൾ എന്നിവ ഒരുക്കുന്നതിനൊപ്പം സുരക്ഷാ സംവിധാനങ്ങളും ശക്തിപ്പെടുത്തി.എന്നാൽ കാലാവസ്ഥ ഇപ്പോഴും ആശങ്കയായി തുടരുകയാണ്.
ജപ്പാന്‍റെ തെക്കുഭാഗത്ത് രൂപപ്പെട്ട വലിയ ചുഴലിക്കാറ്റ് ഒരുക്കങ്ങളെ ബാധിക്കുമോയെന്ന ആശങ്കയുണ്ട്. ഏഷ്യന്‍ ഗെയിംസില്‍ നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടിയ ഇന്ത്യയുടെ മത്സരം 28 നാണ്. ഇന്ത്യയ്ക്ക് പുറമെ പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലദേശ് എന്നീടീമുകളും ക്വാര്‍ട്ടര്‍ ഫൈല്‍ മുതലാണ് മത്സരിക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടുഗ്രൂപ്പുകളിലായി ആറുടീമുകളാണ് മത്സരിക്കുക. അഫ്ഗാനിസ്ഥാന്‍, ജപ്പാന്‍, നേപ്പാള്‍ എന്നിവ ഗ്രൂപ്പ് എയിലും ഹോങ്‌കോങ്, മലേഷ്യ, ഒമാന്‍ ടീമുകള്‍ ഗ്രൂപ്പ് ബിയിലും.
ഏറ്റവും കൂടുതല്‍ പോയിന്‍റുലഭിക്കുന്ന രണ്ടുടീമുകള്‍ വീതം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കും.