ചാംപ്യൻസ് ബോട്ട് ലീഗ് ആറാം സീസണിലെ ആദ്യ മത്സരത്തിൽ അരോമ ചുണ്ടൻ ജേതാക്കൾ. പള്ളാത്തുരുത്തി ബോട്ട് ക്ലബിൻ്റെ മേൽപ്പാടം രണ്ടാം സ്ഥാനത്തും, നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടൻ മൂന്നാം സ്‌ഥാനത്തും ഫിനിഷ് ചെയ്തു.
ഈ വർഷം നീറ്റിലിറക്കിയ അരോമ ചുണ്ടൻ നെഹ്‌റു ട്രോഫി ജേതാക്കൾ ആയതിനു പിന്നാലെയാണ്, ഇപ്പോൾ ചാമ്പ്യൻസ് ബോട്ട് ലീഗ് സീസണിലെ ആദ്യ മത്സരത്തിലും കിരീടം ഉയർത്തിയത്.
രണ്ടാം സ്ഥാനത്ത് എത്തിയ മേൽപ്പാടം ചുണ്ടൻ ട്രാക്ക് മാറിയെന്ന പരാതി ഉയർന്നു. ഇക്കാര്യം പരിശോധിച്ച് തീരുമാനമെടുത്തതിനുശേഷമേ രണ്ടാം സ്ഥാനം സംബന്ധിച്ച അന്തിമ പ്രഖ്യാപനം നടത്തുവെന്ന് സിബിഎൽ ഭരണസമിതി വ്യക്തമാക്കി. കരുവാറ്റ ലീഡിങ് ചാനലിൽ നടന്ന മത്സ രം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു .