ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിലെ ജെന്‍സി സൂപ്പര്‍ താരങ്ങള്‍ മെഡല്‍ പ്രതീക്ഷയിലാണ്. സ്ക്വാഷില്‍ അനാഹതും ഹൈജംപില്‍ പൂജാ സിങ്ങും മെഡല്‍ പ്രതീക്ഷയാണ്. വൈഭവ് സൂര്യവംശിയുടെ ഏഷ്യന്‍ ഗെയിംസ് അരങ്ങേറ്റവും ഇക്കുറികാണാം.
18 വയസുകാരി അനാഹത് സിങ്ങ് മല്‍സരിക്കുന്നത് സ്ക്വാഷിലാണ്. വേള്‍ഡ് ജൂനിയര്‍ ചാംപ്യനാകുന്ന ആദ്യ ഇന്ത്യന്‍ താരം. പി.വി. സിന്ധുവിന് ആരാധിച്ച് ബാഡ്മിന്റനിലായിരുന്നു അന്‍ഹതിന്റെ തുടക്കം. സഹോദരിക്കൊപ്പം സ്ക്വാഷ് ടൂര്‍ണമെന്റിന് പോയതോടെ ബാഡ്മിന്റന്‍ കോര്‍ട്ട് വിട്ട് സ്ക്വാഷിലെത്തി. കഴിഞ്ഞവട്ടം ഏഷ്യന്‍ ഗെയിംസില്‍ നേടിയത് രണ്ട് വെങ്കല മെഡല്‍. ലോക റാങ്കിങ്ങില്‍ 19–ാം സ്ഥാനക്കാരിയായാണ് ഇക്കുറി ജപ്പാനിലെത്തുന്നത്.
ഇന്ത്യന്‍ ഹൈജംപിന്‍റെ മേല്‍വിലാസമാണ് ഹരിയാനയില്‍ നിന്നുള്ള 19 വയസുകാരി പൂജാ സിങ്ങ്. 14 വര്‍ഷം പഴക്കമുള്ള സീനിയര്‍ ദേശീയ റെക്കോര്‍ഡ് തിരുത്തിയ പ്രകടനത്തോടെയാണ് പൂജ സിങ്ങ് ഏഷ്യന്‍ അണ്ടര്‍ 20 അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയത്. ബോബി അലോഷ്യസിന് ശേഷം കോണ്ടിനന്‍റല്‍ മീറ്റില്‍ ഹൈജംപില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് പൂജ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ഏഷ്യന്‍ ഗെയിസില്‍ ആറാം സ്ഥാനത്തായിരുന്നെങ്കില്‍ ഇക്കുറില്‍ പൂജയില്‍ നിന്ന് ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്നു.
15 വയസുകാരന്‍ വൈഭവ് സൂര്യവംശിയുടെ ഏഷ്യന്‍ ഗെയിംസ് അരങ്ങേറ്റവും ഇക്കുറി കാണാം. അണ്ടര്‍ 19 ലോക കപ്പിലടക്കം പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിംഗാണ് വൈഭവില്‍ നിന്ന് ഏഷ്യന്‍ ഗെയിസിലും പ്രതീക്ഷിക്കുന്നത്. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയ്ക്ക് കാര്യമായ വെല്ലുവിളികളില്ലാത്തതിനാല്‍ റെക്കോര്‍ഡുകള്‍ പലതും വൈഭവ് പഴങ്കഥയാക്കിയേക്കാം.