ആടിയും പാടിയും അർമാദിച്ച് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയിൽ. കൊച്ചി ബ്ലൂ ടൈഗേഴ്സിന്‍റെ ' ഗ്രീറ്റ് ആൻഡ് മീറ്റ് ' പരിപാടിയിൽ ആണ് ഇതിഹാസ താരം ചുവട് വെച്ചത്. കേരള സന്ദർശനം മറക്കാനാവാത്ത അനുഭവം ആണെന്ന് ഗെയിൽ പറഞ്ഞു.
കേരള ക്രിക്കറ്റ് ലീഗ് ടീം കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ സഹഉടമ എന്ന നിലക്കുള്ള കേരള സന്ദർശനത്തിൻ്റെ ഭാഗമായാണ് ക്രിസ് ഗെയിൽ മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയിൽ പങ്കെടുത്തത്. നൃത്തച്ചുവടുകൾക്കിടയിൽ നാടകീയമായിട്ടായിരുന്നു ഗെയിൽ വേദിയിൽ പ്രത്യക്ഷപ്പെട്ടത്.
പിന്നെ രണ്ട് ദിവസമായുള്ള കേരള സന്ദർശനത്തിൻ്റെ അനുഭവം പങ്കുവെച്ചു. കേരളത്തിൻ്റെ സീ ഫുഡ് വലിയ ഇഷ്ടമെന്ന് താരം. തുടർന്ന് വേദിയിൽ അരങ്ങേറിയ നൃത്ത പരിപാടിയിലും ഗെയിൽ ചുവട് വെച്ചു. കേരളത്തിലേക്ക് ഇനിയും വരുമെന്ന ഉറപ്പോടെയാണ് ഗെയിൽ മടങ്ങിയത്.