ഏകദിന ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍‍ഡീസിന്‍റെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ ഷായ് ഹോപിന്റെ നേതൃത്വത്തിലുള്ള യുവതാരങ്ങള്‍. മുന്നില്‍ നിന്ന് നയിക്കുന്നതിനൊപ്പം തുടര്‍ച്ചയായ സെഞ്ചുറി നേട്ടങ്ങളും ഷായ് ഹോപിനെ വിന്‍ഡീസിന്‍റെ പുത്തന്‍ പ്രതീക്ഷയാക്കുന്നു.

കഴിഞ്ഞ ദിവസം ഇന്ത്യ ഉയർത്തിയ 352 റൺസ് എന്ന റണ്‍മല വിൻഡീസ്  കീഴടക്കിയത് ഹോപ്പിന്‍റെ ബലത്തിലാണ്.  50 ഓവർ വിക്കറ്റിന് പിന്നില്‍, ശേഷം 48 ഓവർ ബാറ്റുചെയ്ത് അപരാജിതമായി 162 റൺസ് നേടി ഹോപ്പ് ചിലത് പറയാതെ പറയുന്നു, വിന്‍ഡീസ് പഴയ വിന്‍ഡീസാകും. ഹോപ്പിന്റെ ഏകദിന കരിയറിലെ 21–ാം സെ​ഞ്ചുറിയും ഇന്ത്യയെക്കെതിരായ അഞ്ചാം സെഞ്ചുറിയുമായിരുന്നു അത്.

 2018-ൽ വിശാഖപട്ടണത്ത് നേടിയ പുറത്താകാതെയുള്ള 123 റൺസോടെ തുടങ്ങിയതാണ് ഇന്ത്യൻ വേട്ട.  2019-ൽ ചെന്നൈയിൽ 102, 2022-ൽ പോർട്ട് ഓഫ് സ്പെയിനിൽ –115, ഏതാനും ദിവസം മുമ്പ് ഗുവാഹത്തിയിൽ –104 അങ്ങനെ ഇന്ത്യയ്‌ക്കെതിരെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന വിൻഡീസ് ബാറ്ററെന്ന റെക്കോർഡും ഇതോടെ ഹോപ്പ് സ്വന്തം പേരിലാക്കി. 

പ്രതിസന്ധികളിൽ തളരാതെ പോരാടുന്ന കരീബിയൻ കരുത്തിന്റെ വീണ്ടെടുപ്പായി ഈ ഇന്നിങ്സിനെ ഇയാന്‍ ബിഷപ്പുള്‍പ്പടെയുള്ളവര്‍ എടുത്തുകാട്ടി. അടുത്ത ലോകകപ്പിന് തയ്യാറെടുക്കുന്ന കരീബിന്‍ ടീമിന് ഷായ് ഹോപ് നല്‍കുന്നത് വലിയ പ്രതീക്ഷകളാണ്.  

ENGLISH SUMMARY:

Led by skipper Shai Hope, a young West Indies squad is striving to revive the past glory of Caribbean ODI cricket. Hope played a masterclass unbeaten knock of 162 runs while keeping wickets for 50 overs and batting for 48 overs to successfully chase down India's massive 352-run target. Marking his 21st ODI century and 5th against India, this innings made him the West Indian batter with the highest number of ODI centuries against India. Cricket legends including Ian Bishop hailed his resilient performance as a sign of Caribbean resurgence as the team prepares for the upcoming ODI World Cup.