chess

ചെസ്സിൽ നിക്ഷേപം  നടത്തി മുന്‍ സ്പാനിഷ് പ്രതിരോധതാരം ജെറാഡ് പീക്കെ. ഗ്ലോബൽ ചെസ് ലീഗില്‍ മുന്‍ ഇന്ത്യന്‍ താരം അശ്വിനും ഉടമസ്ഥാവകാശമുള്ള ഫ്രാഞ്ചൈസിയിലേയ്ക്കാണ് പീക്കെയും എത്തുന്നത്. 

എര്‍ലിങ്ങ് ഹാളന്‍റിന്‍റെ വഴിയെയാണ് ജെറാഡ് പിക്വെയും. കോസ്മോസ് എന്ന സ്പോർട്സ്, മീഡിയ കമ്പനിയുടെ സ്ഥാപകന്‍ കൂടിയായ പിക്വെയുടെ പുതിയ കരുനീക്കമാണ് ഗ്ലോബൽ ചെസ് ലീഗ് ഫ്രാഞ്ചൈസിയിലെ ഓഹരി നിക്ഷേപം. ഫയേഴ്സ് അമേരിക്കൻ ഗാംബിറ്റ്സ് ഫ്രാഞ്ചൈസിയിലാണ് പിക്വെ നിക്ഷേപം നടത്തിയത്. ഫ്രാഞ്ചൈസി ലീഗുകൾ, ഡിജിറ്റൽ ഉള്ളടക്കം, സ്പോൺസർഷിപ്പുകൾ, സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെ ചെസ്സിനെ ഒരു പരമ്പരാഗത ബോർഡ് ഗെയിമിൽ നിന്ന് ആഗോള കായിക ഉൽപ്പന്നമാക്കി മാറ്റാനുള്ള ശ്രമമാണെന്ന് പിക്വെയുടെ നീക്കം. 

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിനും അമേരിക്കൻ ഗാംബിറ്റ്സിൽ ഓഹരി ഉടമയാണ്. സെപ്റ്റംബറിൽ ബെംഗളൂരുവിൽ നടക്കുന്ന ഗ്ലോബൽ ചെസ് ലീഗിന്റെ നാലാം പതിപ്പിൽ അമേരിക്കൻ ഗാംബിറ്റ്സ് മത്സരിക്കും. ചെസിലേയ്ക്ക് എത്തുന്ന രണ്ടാമത്തെ ഫുട്ബോള്‍ താരമാണ് പിക്വെ. നോർവേ ചെസ്സ്, ടോട്ടൽ ചെസ്സ് ലോക ചാമ്പ്യൻഷിപ്പ് എന്നിവയിൽ എര്‍ലിങ്ങ് ഹാളന്‍റ് പണമിറക്കിയിരുന്നു.

ENGLISH SUMMARY:

Gerard Pique has invested in a Global Chess League franchise, following in the footsteps of footballer Erling Haaland. This strategic move by Pique, founder of Cosmos, aims to elevate chess into a global sports product beyond its traditional board game status.