post-office-scheme

TOPICS COVERED

ജനപ്രീയമായ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളാണ് സീനിയർ സിറ്റിസൺ സേവിംഗ് സ്കീമും പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സകീമും. സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ നിക്ഷേപ പദ്ധതികളാണിവ. ഇരു പദ്ധതികളുടെയും പലിശ നിരക്ക്, വരുമാനം ലഭിക്കുന്ന ഇടവേള, നിക്ഷേപ പരിധി എന്നിവയിൽ വ്യത്യാസമുണ്ട്. 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ എത്ര രൂപ വരുമാനം ലഭിക്കുമെന്ന് നോക്കാം. 

ജൂലൈ– സെപ്റ്റംബർ കാലത്തേക്ക് 8.2 ശതമാനമാണ് സീനിയർ സിറ്റിസൺ സേവിംഗ് സ്കീമിൻറെ പലിശ നിരക്ക്. പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി 7.40 ശതമാനം പലിശ നൽകും. ഈ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഓരോ പാദങ്ങളിലും കേന്ദ്ര സർക്കാർ പുനപരിശോധിക്കും. പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയിൽ 9 ലക്ഷം രൂപ വരെ വ്യക്തിഗത അക്കൗണ്ടിൽ നിക്ഷേപിക്കാം. ജോയിൻറ് അക്കൗണ്ടാണെങ്കിൽ 15 ലക്ഷം രൂപ നിക്ഷേപിക്കാം.  സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കും. സീനിയർ സിറ്റിസൺസ് സേവിംഗ്‌സ് സ്‌കീമിൽ അംഗമാകുന്നതിന് 60 വയസ് കഴിയണം. മാസ വരുമാന പദ്ധതിയിൽ ചേരാൻ 10 വയസാണ് പ്രായപരിധി. 

അഞ്ച് ലക്ഷം രൂപ പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയിൽ നിക്ഷേപിച്ചാൽ വർഷത്തിൽ 36996 രൂപ പലിശ ലഭിക്കും. മാസത്തിൽ 3080 രൂപയോളമാണ് ലഭിക്കുക. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ വർഷത്തിൽ ലഭിക്കുന്ന പലിശ 40966 രൂപയാണ്. ഈ സ്കീമിൽ പലിശ നൽകുന്നത് മൂന്നു മാസത്തിലൊരിക്കലാണ്.

ENGLISH SUMMARY:

The Senior Citizen Savings Scheme (SCSS) and the Post Office Monthly Income Scheme (POMIS) are two highly popular government-backed investment options tailored for individuals seeking regular and secure returns. For the current July–September quarter, SCSS offers a higher interest rate of 8.2% paid out quarterly, whereas POMIS provides a 7.4% interest rate distributed on a monthly basis. Under these schemes, an investment of ₹5 lakh yields an annual return of ₹40,966 in SCSS, compared to ₹36,996 annually (approximately ₹3,080 per month) in POMIS. While POMIS allows a maximum individual investment of ₹9 lakh with an entry age of 10 years, SCSS allows up to ₹30 lakh but is strictly reserved for individuals aged 60 and above.