അമാനുഷികനായ സ്പൈഡര്‍മാനെ തിരക്കി സാക്ഷാല്‍ ലയണല്‍ മെസിയെത്തുന്നു. കെട്ടുകഥയല്ല, സിനിമക്കഥയുടെ കാര്യമാണ് പറയുന്നത്. ‘സ്പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേ’ എന്ന ചിത്രത്തിന്‍റെ  ട്രെയിലറിലാണ് മെസി പ്രത്യക്ഷപ്പെടുന്നത്.

അമാനുഷികപ്രകടനങ്ങള്‍ കൊണ്ട് പ്രകമ്പനം സൃഷ്ടിച്ച മിശിഹ അമാനുഷിക കഥാപാത്രത്തിനൊപ്പം വെള്ളിത്തിരയില്‍. റിലീസ് ചെയ്യാനിരിക്കുന്ന "Spider-Man: Brand New Day" എന്ന ചിത്രത്തിന്‍റെ ട്രെയിലറിലാണ് ടോം ഹോളണ്ടിന്റെ മുന്നിലേക്ക് അപ്രതീക്ഷിതമായി മെസിയെത്തുന്നത്. മെസി ഒരു കോഫി ഷോപ്പിലേക്ക് പ്രവേശിക്കുകയും പീറ്റർ പാർക്കർ എന്ന സാധാരണക്കാരന്റെ വേഷത്തിലുള്ള ഹോളണ്ടുമായി മുഖാമുഖമത്തുകയും ചെയ്യുന്നു. ഫോണിലെ ട്രാക്കർ ഉപയോഗിച്ച് നഗരത്തിലുടനീളം നടക്കുന്ന സ്പൈഡർമാനായുള്ള തിരച്ചിലിൽ പങ്കാളിയായ വിവരം താരം വെളിപ്പെടുത്തുന്നു.

തുടർന്ന് പാർക്കർ ഒരു നിമിഷത്തേക്ക് പിൻമുറിയിലേക്ക് മറയുന്നു. പകരം സ്പൈഡര്‍മാന്‍ പ്രത്യക്ഷപ്പെടുന്നു. ഇരുവരും കെട്ടിടങ്ങള്‍ക്കിടയിലൂടെ ആകാശത്തിലൂടെ പെട്ടെന്നൊരു വെബ്-സ്ലിംഗിങ് റൈഡിനിറങ്ങുന്നു. ഈ മാസം 31നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്.

Lionel Messi makes a surprising appearance in the trailer for 'Spider-Man: Brand New Day,' a cinematic event that blends the worlds of football legend and superhero fantasy.: