ലോകത്തെ മികച്ച ടീമുകളിലൊന്ന് ലോകകപ്പ് പ്രീക്വാര്‍ട്ടറിലെത്താതെ മടങ്ങും. റൗണ്ട് ഓഫ് 32വില്‍ നെതര്‍ലനഡ്സ്– മൊറോക്കോ കളി അതിന് നിമിത്തമാകും. റാങ്കിങ്ങില്‍ ആറാമതുള്ള മോറോക്കോയും ഏഴാമതുള്ള നെതര്‍ലന്‍ഡ്സും കളത്തിലിറങ്ങുന്നത് നാളെ പുലര്‍ച്ചെ 6.30നാണ്ബലാബലം. ആരുമടങ്ങും, ആരുതുടരും എന്നുനിശ്ചയിക്കുന്ന കളി. നോക്കൗട്ടില്‍ ഇതിനേക്കാള്‍ കനത്തൊരുമല്‍സരം വിരളം. പ്രാഥമീക ഘട്ടത്തില്‍ 10 ഗോളുകളാണ് ഡച്ചുകാര്‍ അടിച്ചുകൂട്ടിത്. കരുത്തരുടെ സംഘമാണ്. അതാണ് പ്രതീക്ഷ.
ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഡിഫനഡര്‍മാര്‍ ഡച്ചു ടീമിന്‍റെത് എന്നാണ് അവകാശവാദം. പക്ഷേ ഗ്രൂപ്പ് സ്റ്റേജില്‍ വഴങ്ങിയ 4 ഗോള്‍ കണക്ക് പ്രധിരോധത്തിലെ പൊള്ളത്തരം വ്യക്തമാക്കുന്നുണ്ട്. നായകന്‍ വാന്‍ദിക്ക് തന്നെയാണ് ടീമിന്‍റെ നെടൂംതൂണ്‍. മലാന്‍, ഗാപ്കോ, ഡിയോങ് എന്നിവരും ഓറഞ്ചുകുപ്പായക്കാരുടെ കരുത്താകുന്നു.ഗ്രൂപ്പ് സ്റ്റേജില്‍ സ്വീഡനേയും, തുനിസിയയെയും തകര്‍ത്തു. ജപ്പാനോട് സമനില വഴങ്ങി. ഗ്രൂപ്പ് ചാംപ്യന്‍മാരായി.
കഴിഞ്ഞതവണത്തെ മൂന്നാംസഥാനം മെച്ചപ്പെടുത്തുക എന്നതാണ് ആഫ്രിക്കക്കാരുടെ മോഹം. സ്കോട്ലന്‍ഡിനെയും, ഹെയ്റ്റിയെയും തോല്‍പ്പിച്ച്, ബ്രസിലിനോട് സമനിലപിടിച്ചാണ് മൊറോക്കോയുടെ വരവ്. ഡിഫന്‍സീവ് ഗെയിമിന് പ്രാധാന്യം. ഹാക്കിമി നേതൃത്വം നല്‍കും. കൗണ്ടര്‍ അറ്റാക്കില്‍ അഗ്രഗണ്യന്‍മാര്‍. വിങ്ങിലൂടെയുള്ള നീക്കം, ലോങ് പാസുകള്‍, സെറ്റ് പീസുകള്‍ എന്നിവയാണ് മുഖ്യആയുധം. പരിജയസമ്പത്തും യുവത്വവും നിറഞ്ഞതാണ് ടീം. സെമി കളിച്ച ആദ്യ ആഫ്രിക്കന്‍ ടീം എന്ന ഖ്യാതിയുമായാണ് ഖത്തറില്‍ നിന്ന് മടങ്ങിയത്.
ഇത്തവണ ആഫ്രിക്കന്‍കരുത്തര്‍ കരുതിവച്ച വിസ്മയം എന്തെന്ന് കളത്തില്‍ക്കാണാം.