kolkali

TOPICS COVERED

മാപ്പിള കോല്‍ക്കളിയുടെ ചരിത്രത്തില്‍ പുത‌ിയ അധ്യായം കുറിച്ച് കോഴിക്കോട്ടെ ഒരു കൂട്ടം വനിതകള്‍. പുരുഷന്മാര്‍ മാത്രം നിറഞ്ഞു നിന്ന വേദിയിലേക്കാണ് ആത്മവിശ്വാസവുമായി ഇവര്‍ ചുവടുവച്ചത്.  

മാപ്പിളപ്പാട്ടിന്‍റെ ഈണത്തിനൊപ്പം ഉയരുന്ന കോല്‍ത്താളങ്ങള്‍, ചരിത്രം തിരുത്തിയ  ഒരു പെണ്‍കൂട്ടത്തിന്‍റെ ആത്മ വിശ്വാസത്തിന്‍റെ ശബ്ദമാണിത്. നൂറ്റാണ്ടുകളായി പുരുഷന്മാര്‍ കയ്യടക്കിവച്ച മാപ്പിള കോല്‍ക്കളിയിലേക്കാണ് സംസ്ഥാനത്തെ ആദ്യ വനിതാ സംഘം ചുവടുവച്ചത്. അധ്യാപകരും ,വീട്ടമ്മമാരും ഉള്‍പ്പെടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 25 വനിതകളാണ് സംഘത്തിലുള്ളത്.

താളത്തിനൊത്ത് ദ്രുതഗതിയില്‍ കയ്യും ചുവടും നീങ്ങണം. ഹൈന്ദവ കോല്‍ക്കളിയില്‍ നിന്നും മാപ്പിളകോല്‍ക്കളിയെ വ്യത്യസ്തമാക്കുന്നതും ഈ ദ്രുത താളം തന്നെയാണ്.

ആനക്കുളം സാംസ്ക്കാരിക നിലയവും  തദ്ദേശ സ്വയംഭരണ വകുപ്പും സംയോജിച്ചാണ് വനിതകള്‍ക്ക് 

കോല്‍ക്കളിയില്‍ പരിശീലനം നല്‍‌കിയത്. ചിലമ്പിടല്‍ ചടങ്ങില്‍ മേയര്‍ മുഖ്യാതിഥിയായി. 

Kozhikode women have made a new chapter in the history of Mappila Kolkkali by confidently stepping onto a stage historically dominated by men.: