ghanawitch-1-

TOPICS COVERED

ലോകകപ്പിനോടനുബന്ധിച്ച് പ്രവചനങ്ങളൊക്കെ പതിവാണ്. പക്ഷേ, പ്രവചനത്തിനപ്പുറമൊരു മന്ത്രവാദിയുടെ ശാപമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഘാനയ്ക്കെതിരായ ഇംഗ്ലണ്ടിന്റെ മല്‍സരത്തില്‍ ഹാരി കെയ്ന്‍ ഗോളടിക്കില്ലെന്നായിരുന്നു ഘാനയിലെ മന്ത്രവാദിയുടെ പ്രവചനം. ആ പ്രവചനം ഫലിച്ചുവെന്നതാണ് കൗതുകം

ക്രൊയേഷ്യയ്ക്കെതിരെ ഇരട്ടഗോള്‍ നേടിയതിന്റെ ആവേശത്തോടെയെത്തിയ ഹാരി കെയ്ന്‍ ഘാനയ്ക്കെതിരെ ഗോളൊന്നുമില്ലാതെ മടങ്ങി. കെയ്ന്‍ മാത്രമല്ല ടീം ഒന്നാകെ ഗോള്‍ രഹിത സമനിലയില്‍ കുടുങ്ങി. എന്താണ് കാരണമെന്ന് അന്വേഷിക്കന്നവര്‍ക്ക് മുന്നിലാണ് ബുധനാഴ്ചയുടെ പിശാച് എന്നര്‍ഥം വരുന്ന പേരുള്ള ഘാനയിലെ നാന ക്വാകു ബോണ്‍സാം എന്ന മന്ത്രിവാദിയുടെ പ്രവചനം കാണുന്നത്. ഹാരി കെയ്നെ ശപിച്ചുവെന്ന് കളിക്കുമുന്‍പ് തന്നെ നാന ക്വാകു അവകാശപ്പെട്ടിരുന്നു. താന്‍ ചെയ്യുന്ന പ്രവര്‍ത്തി മല്‍സരത്തില്‍ ഘാനയ്ക്ക് മുന്‍തൂക്കം നല്‍കുമെന്നും ഹാരി കെയ്ന് ഗുരുതര പരുക്കൊന്നും ഏല്‍ക്കില്ലെന്നുമായിരുന്നു പ്രവചനം. ഫലം വന്നപ്പോള്‍ ഘാനയ്ക്ക് വലിയ മുന്‍തൂക്കമുണ്ടായില്ലെങ്കിലും ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടാനായി. ഹാരി കെയ്ന് ഗോളടിക്കാനായില്ല, പരുക്കേറ്റതുമില്ല. ഇതാദ്യമായല്ല നാന ക്വാകു ഇത്തരം ശാപവും പ്രവചനവുമൊക്കെ നടത്തുന്നത്. 2014ല്‍ ലോകകപ്പിനിടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് മുട്ടിന് പരുക്കേറ്റത് തന്റെ ശാപം കൊണ്ടാണെന്നാണ് മന്ത്രവാദി അവകാശപ്പെടുന്നത്. ഘാന തലസ്ഥാനമായ അക്രയില്‍ മൂന്ന് ആശ്രമങ്ങള്ള നാന ക്വാകു ടിവി ഷോകളിലുമൊക്കെ സജീവമുഖമാണ്. സമീപരാജ്യങ്ങളില്‍ നിന്നടക്കം ഒട്ടേറെപ്പേരാണ് നാന ക്വാകുവിനെ കാണാനെത്തുന്നത്. 

World Cup predictions have taken a supernatural turn with a Ghanaian witch doctor's alleged curse going viral online: