ban

TOPICS COVERED

ലോകകപ്പ് ഫുട്ബോളിൽ കാനഡയുടെ മിഡിൽ ഫീല്‍ഡര്‍ ഇസ്മായിൽ കോനെയുടെ കാൽ ഒടിച്ച ടാക്കിളിന് ഖത്തർ താരം അസിം മദിബോയ്ക്ക് 5 മത്സരങ്ങളിൽ വിലക്ക്. കോനെയ്ക്ക് 5 മാസത്തോളം വിശ്രമം വേണ്ടിവരും

കഴിഞ്ഞ വ്യാഴാഴ്ച വാൻകൂവറിൽ നടന്ന മത്സരത്തിൽ ഖത്തറിനെതിരെ കാനഡ എതിരില്ലാത്ത 6 ഗോളുകൾക്ക് വിജയിച്ച മല്‍സരത്തിലായിരുന്നു ഗുരുത ഫൗള്‍. അസിം മദിബോയുടെ ടാക്കിളില്‍ ഇസ്മായിൽ കോനെയുടെ ഇടതുകാലിലെ ടിബിയ, ഫിബുല എന്നീ എല്ലുകൾ പൊട്ടി. കോനെ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഗുരുതരമായ ഫൗളെന്ന് വിലയിരുത്തിയാണ് ഫിഫ അച്ചടക്ക സമിതി അഞ്ചുമല്‍സരങ്ങളില്‍ നിന്ന് മദിബോയെ വിലക്കിയത്.  അച്ചടക്ക സമിതിയുടെ തീരുമാനത്തിനെതിരെ അപ്പീൽ നല്‍കാനാകും. ടാക്കിളിന് ശേ,ം  ഏറെ അസ്വസ്ഥനായിരുന്ന മദിബോ, മത്സരശേഷം കോനെയെ നേരിൽക്കണ്ട് ക്ഷമാപണം നടത്തിയിരുന്നു. ലോകകപ്പിൽ ഫിഫ ഏർപ്പെടുത്തുന്ന ഏറ്റവും വലിയ വിലക്കല്ല ഇത്. 2014 ബ്രസീൽ ലോകകപ്പിൽ ഇറ്റാലിയൻ പ്രതിരോധതാരം ജോർജിയോ കില്ലിനിയെ കടിച്ചതിന് യുറഗ്വായ് താരം ലൂയിസ് സുവാരസിന് 9 മത്സരങ്ങളിൽ വിലക്കും ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിൽനിന്നും 4 മാസത്തെ വിലക്കും ഏർപ്പെടുത്തിയിരുന്നു. 1994ൽ സ്പാനിഷ് താരം ലൂയിസ് എൻറിക്വെയെ കൈമുട്ടുകൊണ്ട് ഇടിച്ചതിന് ഇറ്റാലിയൻ താരം മൗറോ ടാസൂട്ടിക്ക് 8 കളികളിൽ വിലക്ക് നേരിടേണ്ടി വന്നിട്ടുണ്ട്

Asim Madibo has received a five-match ban from FIFA for a tackle that broke Ismael Kone's leg during the World Cup. :