South Africa's Thapelo Maseko (12) celebrates after scoring his side's first goal during the World Cup Group A soccer match between South Africa and South Korea in Guadalupe, near Monterrey, Mexico, Wednesday, June 24, 2026. AP/PTI(AP06_25_2026_000025B)

South Africa's Thapelo Maseko (12) celebrates after scoring his side's first goal during the World Cup Group A soccer match between South Africa and South Korea in Guadalupe, near Monterrey, Mexico, Wednesday, June 24, 2026. AP/PTI(AP06_25_2026_000025B)

ലോകകപ്പില്‍ പുതുചരിത്രമെഴുതുകയാണ്  ബഫാന ബഫാന. 2010 ന് ശേഷം ആദ്യമായി കളിക്കുന്ന ലോകകപ്പില്‍ ദക്ഷിണ കൊറിയയെ 1–0ത്തിന് അട്ടിമറിച്ച ദക്ഷിണാഫ്രിക്ക നോക്കൗട്ടിലും കടന്നു. രണ്ടാം പകുതിയില്‍ തപെലോ മസേക്കോയാണ് ദക്ഷിണാഫ്രിക്കയ്ക്കായി ഗോള്‍ നേടിയത്. ജയത്തോടെ ഗ്രൂപ്പ് എയില്‍ രണ്ടാമതെത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. ഞായറാഴ്ച കാനഡയ്ക്കെതിരെയാണ് അടുത്ത മല്‍സരം. 

ഏഷ്യയിലെ തന്നെ മികച്ച കളിക്കാരനെന്ന് പേരെടുത്ത ദക്ഷിണ കൊറിയന്‍ ക്യാപ്റ്റന്‍ സണ്‍ ഹ്യൂങ് മിനെ സ്റ്റാര്‍ട്ടിങ് ലൈനപ്പില്‍ ഉള്‍പ്പെടുത്താതിരുന്ന ദക്ഷിണ കൊറിയന്‍ കോച്ചിന്‍റെ നടപടി ആരാധകരെയാകെ ഞെട്ടിച്ചു. സണിന് പകരം കിം മിന്‍ ജേയാണ് ദക്ഷിണ കൊറിയയെ നയിച്ചത്. കിം മിന്‍ ജെയുടെ തകര്‍പ്പന്‍ ഹെഡര്‍ ദക്ഷിണാഫ്രിക്ക തടഞ്ഞതും മല്‍സരത്തില്‍ നിര്‍ണായകമായി. ജയിക്കാനുള്ള അടങ്ങാത്ത ആഗ്രഹവും അതിനായുള്ള മുന്നേറ്റവും ദക്ഷിണാഫ്രിക്കയില്‍ തുടക്കം മുതലേ പ്രകടമായിരുന്നു. എവി‍ഡന്‍സ് മക്ഗോപയുടെ ഗോള്‍ശ്രമം കൊറിയന്‍ ഗോളി കിം സിയൂങ് തടുത്തു. 

രണ്ടാം പകുതിയില്‍ സണ്‍ ഹ്യൂങിനെ കളത്തിലിറക്കിയെങ്കിലും ഗോള്‍ നേടാന്‍ ദക്ഷിണകൊറിയയ്ക്ക് കഴിഞ്ഞില്ല.63–ാം മിനിറ്റില്‍ ഷെപാങ് മൊറേമിയുടെ ക്രോസ് കൃത്യമായി മസേക്കോ വലയിലെത്തിച്ചതോടെ ദക്ഷിണാഫ്രിക്ക ആഘോഷം തുടങ്ങി. 

ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെ 3–0ത്തിന് മെക്സിക്കോ തകര്‍ത്തു. ഗ്രൂപ്പ്ഘട്ടത്തിലെ മൂന്ന് മല്‍സരങ്ങളും ജയിച്ച മെക്സിക്കോ ഒന്‍പത് പോയിന്‍റോടെ ഗ്രൂപ്പ് ചാംപ്യന്‍മാരായി. ഇതാദ്യമായാണ് മെക്സിക്കോ ഗ്രൂപ്പിലെ എല്ലാ മല്‍സരങ്ങളും ജയിക്കുന്നത്. ആദ്യപകുതിയില്‍ മെക്സിക്കോയെ ഗോള്‍രഹിത സമനിലയില്‍ ചെക്ക് തളച്ചുവെങ്കിലും രണ്ടാം പകുതിയില്‍ കളി മെക്സിക്കോയുടെ വരുതിയിലായി. 55–ാം മിനിറ്റില്‍ മാത്തിയോ ഷാവേസും 61–ാം മിനിറ്റില്‍ ജൂലിയന്‍ ക്വിനോസും അധിക സമയത്ത് അല്‍വാരോ ഫിഡല്‍ഗോയും മെക്സിക്കോയ്ക്കായി ഗോളുകള്‍ നേടി. 

ENGLISH SUMMARY:

The South African national football team scripted a historic chapter in their footballing history by securing a dramatic 1-0 upset victory over South Korea to advance into the World Cup knockout stages. This remarkable feat marks the first time Bafana Bafana have reached the round of sixteen since their iconic tournament appearance back in 2010. The game's decisive moment came in the sixty-third minute of the second half when Thapelo Maseko perfectly tapped in a precision cross delivered by Tshepang Moremi. Intense tactical debate erupted after South Korea's head coach made the controversial decision to bench star captain Son Heung-min from the starting lineup, handing the armband to defender Kim Min-jae instead. Though Son was introduced in the second half to spearhead the attack, a resilient South African defense successfully held onto their narrow lead to finish second in Group A. Meanwhile, in the group's concurrent fixture, Mexico completely outclassed the Czech Republic 3-0 to finish as group champions with a perfect record of nine points.