frnch-open

TOPICS COVERED

പ്രതിഫലത്തെചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ  ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസിന് ഇന്ന് തുടക്കം. നൊവാക് ജോക്കോവിച്ച് ഇന്ന് ആദ്യറൗണ്ട് മല്‍സരത്തിന് ഇറങ്ങും. നിലവിലെ ചാംപ്യന്‍ കാര്‍ലോസ് അല്‍ക്കരാസ് പരുക്കുകാരണം ടൂര്‍ണമെന്‍റില്‍ മല്‍സരിക്കുന്നില്ല.  

ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്‍സ്ലാമിന്‍റെ വരുമാനത്തിൽ നിന്ന് ന്യായമായ വിഹിതം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് മുന്‍നിരതാരങ്ങള്‍ പ്രതിഷേധിക്കുന്നതിനിടെ ഇന്ന് കളിമണ്‍ കോര്‍ട്ട് ഉണരും. പ്രതിഫലം ഉയര്‍ത്താനുള്ള പോരാട്ടത്തിന്റെ ഭാഗമായി 15 മിനിറ്റായി പരിമിതപ്പെടുത്തിയ വാര്‍ത്താസമ്മേളനങ്ങള്‍ മാത്രമാകും താരങ്ങള്‍ നടത്തുക.  ഫ്രഞ്ച് ഓപ്പണിലെ ആകെ സമ്മാനത്തുക 6.17 കോടി യൂറോയാണ്. കഴിഞ്ഞ വർഷത്തേക്കാൾ 53 ലക്ഷം യൂറോയുടെ വർധനയുണ്ട്.  ഇതുപോരെന്നാണ് താരങ്ങള്‍ പറയുന്നത്. പരുക്കേറ്റ കാര്‍ലോസ് അര്‍ക്കരാസിന്റെ അഭാവത്തില്‍ ഇക്കുറി പുതിയ ചാംപ്യനെ കാണാം. മോണ്ടി കാര്‍ലോ, മഡ്രിഡ്, റോം മാസ്റ്റേഴ്സ് കിരീടം നേടിയ യാനിക് സിന്നര്‍ തന്നെയാണ് സാധ്യതകളില്‍ മുന്നില്‍. ആദ്യം ദിനം നൊവാക് ജോക്കോവിച്ചിന് സീഡ് ചെയ്യപ്പെടാത്ത ഫ്രഞ്ച് താരമാണ് എതിരാളി. അലക്സാണ്ടര്‍ സ്വരെവിന്  സീഡ് ചെയ്യപ്പെടാത്ത ബെഞ്ചമിന്‍ ബോന്‍സിയുമാണ് എതിരാളി. 

ENGLISH SUMMARY:

French Open Tennis begins amidst prize money disputes and player protests. Novak Djokovic is set to play his first-round match today, while defending champion Carlos Alcaraz is sidelined due to injury