rafeal-nadal-retuns

റാഫേല്‍ നദാല്‍ കോര്‍ട്ടിലേയ്ക്ക് മടങ്ങിയെത്തുന്നു. പ്രദര്‍ശന മല്‍സരത്തില്‍ എതിരാളി ആരെന്നത് സര്‍പ്രൈസാണ്.  റാഫ നദാല്‍ അക്കാദമിയുടെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് റാഫേല്‍ നദാല്‍ കോര്‍ട്ടിലേയ്ക്ക് മടങ്ങിയെത്തുന്നത്. 

2024 ല്‍ വിരമിച്ചതിന് ശേഷം ആദ്യമായാണ് നദാല്‍ മല്‍സരിക്കാനിറങ്ങുന്നത്. എന്നാല്‍, എതിരാളികള്‍ ആരെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റോജര്‍ ഫെഡററായിരിക്കുമോ എന്നാണ് ആരാധകരുടെ ആകാംഷ. സ്വിസ് ടെന്നിസ് അക്കാദമിയിലോ റാഫ നദാല്‍ അക്കാദമിയിലോ ജൂനിയര്‍ താരങ്ങളുടെ പരിശീലകനായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് ഫെഡറര്‍ മുന്‍പൊരിക്കല്‍ പറഞ്ഞിരുന്നു. 

അക്കാദമിയിലെ സെന്റര്‍ കോര്‍ട്ടില്‍ അടുത്തമാസം മൂന്നാം തിയതിയാണ് മല്‍സരം. 2016 ലാണ് ജന്മനാടായ മനാക്കോരില്‍ റാഫ നദാല്‍ അക്കാദമി ആരംഭിച്ചത്. കുവൈറ്റില്‍ ഉള്‍പ്പടെ ഇന്ന് അക്കാദമിക്ക് എട്ട് സെന്‍ററുകളുണ്ട്. 

ENGLISH SUMMARY:

Rafael Nadal returns to court for an exhibition match celebrating the 10th anniversary of the Rafael Nadal Academy. This marks his first competitive appearance since retiring in 2024, with his opponent remaining a surprise for fans.