vaibhav-manu

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതുതാരോദയം വൈഭവ് സൂര്യവംശിയെക്കുറിച്ച് രാജ്യാന്തര ഷൂട്ടിങ് താരം മനു ഭാക്കറിനോട് ചോദ്യമുന്നയിച്ച സംഭവം വിവാദമാകുന്നു. ഡല്‍ഹിയില്‍ നടന്ന ദേശീയ റൈഫിള്‍ അസോസിയേഷന്റെ 75ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിനിടെ ചോദിച്ച ചോദ്യമാണ് പുതിയ വിവാദത്തിന് വഴിവച്ചത്. 

പതിനഞ്ചു വസസ്സുകാരനായ ക്രിക്കറ്റ് താരം വൈഭവിനെക്കുറിച്ച് മുതിര്‍ന്ന ഷൂട്ടിങ് താരത്തോട് ചോദിച്ച ചോദ്യം അനാവശ്യമല്ലേയെന്ന ചര്‍ച്ചയാണ് സൈബറിടത്ത്. ഇതിനോടകം പല റെക്കോർഡുകളും തിരുത്തി ജൂനിയർ ടീമിലും ആഭ്യന്തര, ഐപിഎൽ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന താരമാണ് വൈഭവ്. 

സമാനമായി ഷൂട്ടിങ്ങില്‍ ഇരട്ട ഒളിംപിക് മെഡല്‍ ജേതാവായ താരമാണ് മനുഭാക്കര്‍. തമ്മില്‍ ബന്ധമില്ലാത്ത താരങ്ങളെ ചേര്‍ത്ത് അനാവശ്യ വിഷയങ്ങള്‍ സൃഷ്ടിക്കുന്നതിനെതിരെയാണ് സൈബറിടം സംസാരിക്കുന്നത്. രണ്ടു തവണ ഒളിംപിക് മെഡല്‍ നേടിയ മനു ഭാക്കറിന്റെ നേട്ടങ്ങളെക്കുറിച്ചോ കരിയറിനെക്കുറിച്ചോ ചര്‍ച്ച ചെയ്യാതെ മറ്റൊരു താരത്തെക്കുറിച്ചുള്ള ചോദ്യവും ചര്‍ച്ചയും അനാവശ്യമാണെന്നും കമന്റുകളുണ്ട്. 

അതേസമയം ചോദ്യത്തിലെ അതൃപ്തിയൊന്നും പ്രകടമാക്കാതെ ആയിരുന്നു മനു ഭാക്കര്‍ മറുപടി നല്‍കിയത്, വൈഭവ് മികച്ച താരമാണ്, ചുറ്റുമുള്ളവരും, മെന്റര്‍മാരും മികച്ചവരാണെങ്കില്‍ പ്രായം ഒരു പ്രശ്നമല്ലെന്നും ടാലന്റിനെ ബാധിക്കില്ലെന്നും അറുപതിലും ആറിലും മികച്ച കാര്യങ്ങള്‍ സംഭവിക്കുമെന്നും മനു ഭാക്കര്‍ മറുപടി നല്‍കി. വൈഭവിന് മികച്ച രീതിയില്‍ പരിശീലനം നല്‍കിയാല്‍ അദ്ദേഹമായിരിക്കും അടുത്ത ബിഗ് സ്റ്റാര്‍ എന്നും മനു ഭാക്കര്‍ പറയുന്നു. 

പ്രശസ്ത സോഷ്യല്‍മീഡിയ സ്റ്റാര്‍ ആയ കെകെആര്‍ ടീം ഡയറക്ടര്‍ ജോയ് ഭട്ടാചാര്യ ഈ ചോദ്യത്തിനെതിരെ അതിരൂക്ഷമായ ഭാഷയില്‍ രംഗത്തുവന്നു. ‘അവരൊരു ഒളിംപിക് ജേതാവാണ്, അവരോട് മറ്റൊരു താരത്തെക്കുറിച്ച് ചോദിക്കുന്നത് തീര്‍ത്തും മോശവും അനാവശ്യവുമാണ്, ക്രിക്കറ്റ് ആണ് രാജ്യത്ത് ഏറ്റവും വലിയ പാഷന്‍ സ്പോര്‍ട്ട് എങ്കിലും സൂര്യവംശിയെക്കുറിച്ച് മറ്റൊരു സ്പോര്‍ട്ട് താരത്തിന്റെ വാക്കുകളാണോ നിങ്ങള്‍ക്കാവശ്യം എന്നും  ചോദിക്കുന്നു ഭട്ടാചാര്യ.  

Vaibhav Suryavanshi and Manu Bhaker Controversy:

Vaibhav Suryavanshi's recent mention by Manu Bhaker has sparked a debate regarding the relevance of such questions. While Manu Bhaker responded gracefully, many believe it was inappropriate to question an Olympic medalist about another sport's rising star.