she-league

TOPICS COVERED

മലപ്പുറത്തിന്‍റെ സ്വന്തം സെവൻസ് ആവേശത്തിന്‍റെ ഭാഗമായി  ബൂട്ടണിഞ്ഞ് ഗോൾവല കുലുക്കി പെൺകുട്ടികൾ. മേലാറ്റൂർ ചെമ്മാണിയോട് ഗവൺമെന്‍റ് എൽ പി സ്കൂൾ മൈതാനത്തെ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച വാശിയേറിയ ഷീ ലീഗ് മത്സരത്തിൽ നാൽപ്പതിലേറെ പെൺകുട്ടികൾ മൈതാനത്തിറങ്ങി. 

ആൺകുട്ടികളേപ്പോലെ തന്നെ ഫുട്ബോൾ മൽസരങ്ങൾ കാണാനും കളിക്കാനും ഇഷ്ടപ്പെടുന്നവരാണ് മലപ്പുറത്തെ പെൺകുട്ടികളും. എന്നാൽ സെവൻസ് മൽസരങ്ങളിൽ ഭാഗമാവാൻ പെൺകുട്ടികൾക്ക് അവസരങ്ങൾ കുറവാണ്. ഇതു മുന്നിൽകണ്ടാണ് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ കെ ടി അജ്മലിന്‍റെ മേലാറ്റൂരിൽ തനത് പദ്ധതിയുടെ ഭാഗമായി ഷീ ലീഗ് സംഘടിപ്പിച്ചത്.

എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെ ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾ വ്യത്യസ്ത ടീമുകളിലായി ഏറ്റുമുട്ടി.  മിക്കവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അരമണിക്കൂർ വീതമായിരുന്നു ഒരോ മത്സരത്തിന്‍റെയും സമയം.  പെൺകുട്ടികൾക്കായി കൂടുതൽ മൽസരങ്ങൾ സംഘടിപ്പിക്കണമെന്ന ആവശ്യമാണ് ഉയർത്തിയത്. ഒന്നും രണ്ടും സ്ഥാനക്കാർക്ക് ട്രോഫികൾ വിതരണം ചെയ്തു. പ്രൊഫഷണൽ റഫറിമാർ തന്നെയാണ് മത്സരങ്ങൾ നിയന്ത്രിച്ചത്. 

ENGLISH SUMMARY:

Malappuram's own She League has ignited football fervor among girls, with over forty young players showcasing their skills on the field. This initiative, organized as part of a local project, aims to provide more opportunities for girls to participate in football competitions.