ആക്രമണം നടക്കുന്ന സ്ഥലത്ത് മിനിട്ടുകള്‍ക്കു മുന്‍പുണ്ടായിരുന്ന മലപ്പുറം കാരാത്തോടിലെ പാണ്ടിക്കടവത്ത് അബു താഹിറിനും കുടുംബത്തിനും ഇന്നും ഞെട്ടലും ഭീതിയും വിട്ടുമാറിയിട്ടില്ല. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനാണ് അബു താഹിര്‍.
പത്തു വയസുകാരി ആയിഷ താഹിര്‍ ബലൂണിനുളളില്‍ കയറിയുളള ഗെയിം കളിക്കണമെന്ന് വാശി പിടിച്ചെങ്കിലും ഒാണ്‍ലൈനായി പണം അടക്കാന്‍ കഴിയാതെ വന്നതോടെ കുടുംബം ഭക്ഷണം കഴിക്കാന്‍ നീങ്ങി. മിനിട്ടുകള്‍ക്കുളളിലാണ് ആക്രമണം നടക്കുന്നതും രക്ഷാപ്രവര്‍ത്തനവുമായി ആംബുലന്‍സുകളും ഹെലികോപ്ടറുകളും സ്ഥലത്തേക്ക് പറന്നെത്തുന്നത്.
കാശ്മീരില്‍ നിന്ന് ഇനിയെങ്ങനെ നാട്ടിലേക്ക് മടങ്ങുമെന്ന ചോദ്യം പോലും ആശങ്ക ഉയര്‍ത്തി. മക്കള്‍ക്കാവട്ടെ സിനിമയില്‍ മാത്രം കണ്ട പല രംഗങ്ങളും നേരില്‍ കണ്ടതിന്‍റെ ഞെട്ടല്‍ ഇന്നും മാറിയിട്ടില്ല. ഇനിയൊരു കാശ്മീര്‍ യാത്രയെക്കുറിച്ച് ആലോചിക്കാന്‍ ധൈര്യമായില്ലെന്ന് പറയുന്നവരാണ് കുടുംബാംഗങ്ങളെല്ലാം.