ഇന്ത്യന്‍ ട്വന്‍റി 20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് നേരെ ഫോണ്‍ എറിഞ്ഞ് ആരാധകന്‍. മുംബൈ ഇന്ത്യന്‍സുമായി ബന്ധപ്പെട്ട പൊതുപരിപാടിക്കിടെയാണ് സംഭവം. താരത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ ആരാധകന്‍ ഫോണ്‍ എറിഞ്ഞു നല്‍കുകയായിരുന്നു. എന്നാല്‍ സൂര്യകുമാറിന് ഫോണ്‍ കൈക്കലാക്കാന്‍ സാധിച്ചില്ല. അപ്രതീക്ഷിതമായെത്തിയ ഫോണ്‍ നേരെ നിലത്ത് വീണു. 

സൂര്യകുമാര്‍ യാദവ് ഫോണിനായി കൈനീട്ടുന്നത് വിഡിയോയില്‍ കാണാം. എന്നാല്‍ ആരാധകന്‍ ഫോണ്‍ എറിഞ്ഞു കൊടുക്കുകയായിരുന്നു. തുടക്കത്തില്‍ ഞെട്ടലുണ്ടാക്കിയെങ്കിലും സൂര്യകുമാര്‍ യാദവ് തന്നെ നിലത്തുനിന്നും ഫോണെടുത്ത്  ആരാധകരന്‍റെ ആഗ്രഹം സഫലമാക്കി. വലിയ കയ്യടിയും ആര്‍പ്പുവിളികളോടെയാണ് ആരാധകര്‍ ഈ സെല്‍ഫിയെ സ്വീകരിച്ചത്. 

ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്‍റെ വലിയൊരു ഭാഗം അണിനിരക്കുന്ന മുംബൈ ഇന്ത്യന്‍സ് ഇത്തവണ കിരീടം നേടാന്‍ സാധ്യതയുള്ള ടീമുകളിലൊന്നാണ്. ലോകകപ്പ് നേടിയ സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ, ജസ്പ്രിത് ബുമ്ര എന്നിവര്‍ക്കൊപ്പം ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ വില്‍ ജാക്സ്, മിച്ചൽ സാന്റ്നർ എന്നിവരും അടങ്ങുന്നതാണ് മുംബൈ ടീം. 

കഴിഞ്ഞ സീസണില്‍ ക്വാളിഫയര്‍ രണ്ടിലെത്തിയ ടീം പഞ്ചാബ് കിങ്സിനോടാണ് തോറ്റത്. 2026 ലെ ലേലത്തില്‍ വെറും 2.75 കോടി രൂപയുമായെത്തിയ മുംബൈ ഇന്ത്യന്‍സ് ഒരു വിദേശ താരത്തെ മാത്രമാണ് വാങ്ങിയത്. ഒരു കോടി രൂപയ്ക്ക് വിക്കറ്റ് കീപ്പര്‍ ബാറ്റ്സമാന്‍ ക്വിന്‍റന്‍ ഡി കോക്കിനെയാണ് ടീം ലേലത്തിലെടുത്തത്.

ENGLISH SUMMARY:

Suryakumar Yadav, the Indian T20 captain, experienced an unusual fan interaction where a supporter threw a phone at him in an attempt to take a selfie. Despite the surprise, Suryakumar Yadav retrieved the phone and fulfilled the fan's request, much to the delight of the crowd.