രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ട്വന്റി 20 ലോകകപ്പ് ടീമില്‍‌ ഇടം പിടിച്ച് സഞ്ജു സാംസണ്‍.  നാല് ഇന്ത്യന്‍ താരങ്ങളാണ് 12 അംഗ ടീമിലുള്ളത്. ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച സൂര്യ കുമാര്‍ യാദവിന് ടീമില്‍ ഇടം ലഭിച്ചില്ല. 

രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ട്വന്റി 20 ലോകകപ്പ് ടീമില്‍‌  ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ , ജസ്പ്രിത് ബുമ്ര, എന്നീ താരങ്ങളും ഇടംപിടിച്ചു. ലോകകപ്പില്‍ അഞ്ച് മല്‍സരങ്ങള്‍ മാത്രം കളിച്ച സഞ്ജു മൂന്ന് അര്‍ധസെഞ്ചുറികളുള്‍പ്പെടെ 321 റണ്‍സെടുത്ത് ടൂര്‍ണമെന്റിലെ താരമായിരുന്നു.  എയ്ഡന്‍ മാര്‍ക്രം ക്യാപറ്റനായുള്ള ടീമില്‍ ഓപ്പണിറും വിക്കറ്റ് കീപ്പറുമാണ് സഞ്ജു. അതേസമയം ഇന്ത്യയ്ക്കെതിരെ ഫൈനല്‍ കളിച്ച ന്യൂസീലന്‍ഡ് ടീമില്‍ നിന്ന് ആരും പട്ടികയില്‍ ഉള്‍പ്പെട്ടില്ല. പാക്കിസ്ഥാന്റെ സഹിബ്സാദാ ഫര്‍ഹാനാണ് സഞ്ജുവിനൊപ്പം ICC ടീമിലെ ഓപ്പണര്‍. 

ലോകകപ്പിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാതിരുന്ന സഞ്ജു , വെസ്റ്റിന്‍ഡീസിനെതിരായ സൂപ്പര്‍ 8 പോരാട്ടത്തില്‍  97 റണ്‍സെടുത്തു പുറത്താകാതെനിന്നതോടെയാണ് ലോകകപ്പില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയത്. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയും , ഫൈനലില്‍ ന്യൂസീലന്‍ഡിനെതിരെയും 89 റണ്‍സ് വീതം നേടി പുറത്തായി. ട്വന്റി 20 ലോകകപ്പില്‍ തുടര്‍ച്ചയായി മൂന്ന് ഇന്നിങ്സുകളില്‍ 80ന് മുകളില്‍ സ്കോര്‍ കണ്ടെത്തുന്ന രണ്ടാമത്തെ ബാറ്ററാണ് സഞ്ജു. 

ENGLISH SUMMARY:

Sanju Samson has been selected for the ICC T20 World Cup team, showcasing his exceptional performance in the tournament. His inclusion highlights a significant achievement in his cricket career.