match

അടുത്തവര്‍ഷത്തെ ഏകദിന ലോകകപ്പില്‍ ആരോക്കെ ഉണ്ടാകും? അടുത്തവര്‍ഷത്തെ ഏകദിന ലോകകപ്പിന് ഇനി മാസങ്ങള്‍ ബാക്കിയുണ്ടെങ്കിലും ഇന്ത്യയുടെ 20 അംഗ സാധ്യതാ പട്ടിക തയാറായതായി സൂചന. ഐപിഎലില്‍ മികച്ച പ്രകടനം നടത്തിയാലും ഏകദിന ലോകകപ്പ്  ടീമിലേക്ക് മറ്റ് താരങ്ങള്‍ക്ക് അവസരം കിട്ടിയേക്കില്ല.

അടുത്ത ലോകകപ്പിന് ഒന്നരവര്‍ഷത്തിലേറെ ബാക്കിയുണ്ടെങ്കിലും 20 അംഗ സാധ്യതാ ടീം റെഡി. സാധ്യതാ ടീമില്‍ ഇടംപിടിച്ച താരങ്ങളെ മാർച്ച് 28ന് ആരംഭിക്കുന്ന ഐപിഎല്ലിൽ ദേശീയ സിലക്ടർമാര്‍ സൂക്ഷ്മമായി നിരീക്ഷിക്കും.  പ്രകടനവും കായികക്ഷമതയുമാകും പ്രധാനമായും നോക്കുക.  സെലക്ഷന്‍ പാനല്‍ അംഗങ്ങൾ അവരവരുടെ കേന്ദ്രങ്ങളിലെത്തി മല്‍സരങ്ങള്‍ നേരിട്ടു വിലയിരുത്തും.  മറ്റു കളികൾ ടെലിവിഷനിലൂടെയും നിരീക്ഷിക്കും. ഇതോടെ ഐപിഎല്ലിൽ അപ്രതീക്ഷിതമായി മിന്നുന്ന ഒരു പുതുമുഖ താരത്തെയും സിലക്ടർമാർ പരിഗണിക്കില്ലന്ന് ഉറപ്പായി. ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിങ്, ഹര്‍ദിക് പാണ്ഡ്യ എന്നിവരാകും ഏകദിന ടീമിലെ പേസർമാർ. പരുക്കിൽനിന്ന് മോചിതനാകാൻ പേസർ ഹർഷിത് റാണയ്ക്ക് കൂടുതൽ സമയമെടുക്കുമെന്നാണ് വിവരം. 2027 ഒക്ടോബർ, നവംബർ മാസങ്ങളിലായി ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 

ENGLISH SUMMARY:

The 2027 Cricket World Cup India squad is reportedly being finalized with a 20-member probables list already prepared, indicating that exceptional IPL performances might not guarantee a spot for new players. National selectors will closely monitor player form and fitness during the IPL, with a focus on established pacers like Jasprit Bumrah and Arshdeep Singh.