ഐപിഎല്‍ സീസണിന് മുന്നോടിയായി രജനീകാന്തിന്റെ പാട്ടുകളാണ് ഇപ്പോള്‍ വിവാദവിഷയം. രജനീകാന്തിന്റെ സിനിമകളിലെ ഗാനങ്ങള്‍ സി.എസ്.കെയുടെ പ്രൊമോഷണല്‍ വിഡിയോകളില്‍ ഉപയോഗിച്ചതാണ് സണ്‍ റൈസേഴ്സ് ഹൈദരാബാദ് ഉടമകളായ സണ്‍ ടിവിയെ ചൊടിപ്പിത്. പാട്ടുവിവാദം ഒടുവില്‍ കോടതിയിലെത്തിയിരിക്കുകയാണ്.
സണ്‍ ടിവി ഫയല്‍ ചെയ്ത 1 കോടി രൂപയുടെ മാനനഷ്ടക്കേസിനെത്തുടര്‍ന്ന് , വിവാദമായ വീഡിയോകള്‍ CSK നീക്കം ചെയ്തു. സണ്‍ റൈസേഴ്സ് ് ഹൈദരാബാദ് ഉടമകളായ സണ്‍ ടിവി നൈറ്റ് വര്‍ക്ക് മദ്രസ് ഹൈക്കോടതിയിലാണ് CSkക്കെതിരെ പകര്‍പ്പവകാശ ലംഘനത്തിന് കേസ് നല്‍കിയത്.രജനീകാന്ത് ചിത്രങ്ങളായ ജയിലര്‍, കൂലി എന്നിവയിലെ ഗാനങ്ങള്‍ അനുമതിയില്ലാതെ തങ്ങളുടെ സോഷ്യല്‍ മീഡിയ പോസ്റ്ററുകളിലും ജേഴ്സി വില്‍പന പ്രൊമോകളിലും ഉപയോഗിച്ചു എന്നാണ് സണ്‍ പിക്ച്ചേഴ്സിന്റെ വാദം. ഈ സിനിമകളുടെ പകര്‍പ്പവകാശം സണ്‍ ടിവിക്കാണെന്നിരിക്കെ , പാട്ടുകള്‍ വാണിജ്യപരമായ ലാഭത്തിന് വേണ്ടി CSK ദുരുപയോഗം ചെയ്തുവെന്ന് കോടതിയില്‍ ബോധിപ്പിച്ചു.
കോടതി നടപടികളെത്തുടര്‍ന്ന് CSK സത്യവാങ്മൂലം സമര്‍പ്പിച്ചു. വിവാദമായ എല്ലാ വിഡോയകളും സോഷ്യല്‍ മീഡിയയില്‍ നിന്നും നിക്കം ചെയ്തതായി CSK അധിക്യതര്‍ വിശദീകരിച്ചു. എന്നാല്‍ തങ്ങള്‍ ഡിലീറ്റ് ചെയ്ത വിഡിയോകള്‍ ആരാധകരോ മറ്റ് മൂന്നാം കക്ഷികളോ പങ്കുവെച്ചാല്‍ അതില്‍ ഉത്തരവാദിത്തമുണ്ടാവില്ലെന്നും സിഎസ്കെ വ്യക്തമാക്കി.