മുംബൈ ഇന്ത്യന്‍സ് രോഹിത്ശര്‍മ്മയ്ക്കായി തയ്യാറാക്കിയ പോസ്റ്റിനെ ചൊല്ലിയാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ച മുഴുവന്‍. കഴിഞ്ഞ സീസണിലും നിറം മങ്ങിയ മുംബൈയുടെ തലവരമാറ്റാന്‍ ക്യാപ്റ്റനായി ഹിറ്റ്മാന്‍ അവതരിക്കുമോയെന്നാണ് ആരാധകരുടെ ആകാംഷ മുഴുവന്‍.
ഒരാളുടെ തലയിലേക്ക് കിരീടം വച്ചു കൊടുക്കുന്ന ചിത്രമാണ് ആദ്യം മുംബൈ തങ്ങളുടെ ഒഫീഷ്യല്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതത്. മുംബൈയുടെ എന്നല്ല, ക്രിക്കറ്റിനെ ഫോളോ ചെയ്യുന്ന ആര്‍ക്കും മനസിലാകും, അത് ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയാണെന്ന്. സിംഹാസനത്തിലേക്ക് കയറിയിരിക്കുന്ന രോഹിത്തിന്റെ വീഡിയോയും പിന്നാലെയെത്തി. മുംബൈയുടെ രാജാവ് വരുന്നു എന്നായിരുന്നു അതിന് താഴെയുള്ള ക്യാപ്ഷന്‍. രോഹിത് ടീമിനൊപ്പം ചേര്‍ന്നതിന്റെ കൂടുതല്‍ അപ്ഡേറ്റഡ് പോസ്്റ്റുകളും മുംബൈ തങ്ങളുടെ ഒഫീഷ്യല്‍ അക്കൗണ്ടില്‍ പങ്കുവച്ചു. കിരീടവും സിംഹാസനവും ഹിറ്റ്മാനും കൂടിയുള്ള വീഡിയോ ഒരു സൂചനയാണോയെന്നാണ് ആരാധകരുടെ ആകാംഷ. ഏറെ നാളായി കിരീട വരള്‍ച്ച നേരിടുന്ന മുംബൈയുടെ ക്യാപ്റ്റനായി രോഹിത് തിരികെ
എത്തുമോയെന്നാണ് കമന്റ് ബോക്സുകളില്‍ ഉയരുന്ന ചോദ്യം. താരത്തിന് വീണ്ടും ക്യാപ്റ്റന്റെ തോപ്പി നല്‍കണമെന്ന ആവശ്യം കഴിഞ്ഞ സീസണിലും ശക്തമായിരുന്നു. മുംബൈയ്ക്ക് 5 IPL കിരീടങ്ങള്‍ നേടിക്കൊടുത്ത രോഹിത്തിനെ 2024 ലാണ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റിയത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായിരുന്ന ഹര്‍ദിക് പാണ്ഡ്യയെ നായകസ്ഥാനത്തെത്തിച്ചപ്പോള്‍ മാനേജ്മെന്റിന് നേരെ ആരാധകരോഷം അണപൊട്ടി. സോഷ്യല്‍ മീഡിയ ഫോളോവേഴ്സിന്റെ എണ്ണം കുത്തനെ കുറയുകയും, ഹര്‍ദിക്കിനെതിരെ ഹെയ്റ്റ് ക്യാംപെയ്നുകളും സജീവമായി. എന്നാല്‍ ഹര്‍ദിക് വന്നിട്ടും മുംബൈയ്ക്ക് കിരീടം നേടാനായില്ല. കഴിഞ്ഞ സീസണില്‍ മുംബൈ സെമിയില്‍ വീണിരുന്നു. 2020 ലാണ് അവസാനമായി മുംബൈ കപ്പുയര്‍ത്തിയത്.