TAGS

പശ്ചിമേഷ്യൻ സംഘർഷം കാരണം ഇംഗ്ലണ്ടിൽ ഡ്യൂക്സ് ക്രിക്കറ്റ് പന്തുകൾക്ക് ക്ഷാമം. പന്തുകളുടെ നിർമ്മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ കിട്ടാനില്ല.

 ഇംഗ്ലീഷ് ക്രിക്കറ്റ് സീസൺ തുടങ്ങാനിരിക്കെയാണ് ഡ്യൂക്കസ് പന്തുകൾക്ക് ക്ഷാമം നേരിടുന്നത്. പശ്ചിമേഷ്യൻ സംഘർഷങ്ങളും ഗൾഫ് മേഖലയിലെ വിമാന സർവ്വീസുകൾ തടസ്സപെടുന്നതും  പന്ത് നിർമ്മിക്കാൻ വേണ്ട അസംസ്കൃത വസ്തുക്കൾ ഇംഗ്ലണ്ടിലേക്ക് എത്തിക്കാൻ കഴിയുന്നില്ല. നിലവിലെ സാഹചര്യത്തിൽ  വാഗ്ദാനം ചെയ്ത പന്തുകളുടെ 50 ശതമാനം മാത്രമേ നൽകാനാകൂ എന്ന് പന്ത് നിർമ്മിക്കുന്ന കമ്പനികൾ കൗണ്ടി ക്ലബുകളെ അറിയിച്ചു. ക്രിക്കറ്റ് പന്തുകളുടെ നിർമ്മാണത്തിനാവശ്യമായ തുകൽ പ്രധാനമായും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നാണ് എത്തുന്നത്. സാധാരണയായി മിഡിൽ ഈസ്റ്റ് വഴി വിമാന മാർഗം യുകെയിലേക്ക് കൊണ്ടുപോകുന്ന  ചരക്ക്, നിലവിൽ ഗൾഫ് മേഖലയിലെ സംഘർഷത്തെ തുടർന്ന് തടസ്സപ്പെട്ടിരിക്കുകയാണ്. കൂടാതെ, ഗതാഗതച്ചെലവും കുത്തനെ ഉയർന്നിട്ടുണ്ട്. ഒരു കിലോഗ്രാമിന് മുമ്പ് 5 ഡോളർ നിരക്ക് ആയിരുന്ന ചരക്കുചെലവ് ഇപ്പോൾ 15 ഡോളറായി ഉയർന്നു

ENGLISH SUMMARY:

The English cricket season is facing a shortage of Duke cricket balls due to the West Asia conflict. Raw materials needed for manufacturing the balls are unavailable, impacting supply chains and causing significant delays and increased costs.