indian-wells

ഇന്ത്യൻ വെൽസിൽ ഇറ്റാലിയന്‍ താരം യാനിക് സിന്നർക്ക് കന്നിക്കിരീടം. ഫൈനലില്‍ റഷ്യയുടെ ഡനില്‍ മെദ്​വദെവിനെയാണ് തോല്‍പിച്ചത്. ഈ വര്‍ഷത്തെ ആദ്യ കിരീടമാണ് സിന്നര്‍ സ്വന്തമാക്കിയത്. വനിതാ വിഭാഗത്തില്‍ അരീന സബലേങ്കയാണ് ചാംപ്യന്‍.  

കലിഫോർണിയൻ മരുഭൂമിയിലെ ഹാർഡ് കോർട്ടിൽ നടന്ന പോരാട്ടത്തിൽ ടൈബ്രേക്കറിലേക്ക് നീങ്ങിയ രണ്ടുസെറ്റുകള്‍ക്കൊടുവിലാണ് ഡാനിൽ മെദ്‌വദേവിനെ സിന്നല്‍ കീഴടക്കിയത്. സ്കോർ: 7-6(6), 7-6(4). 28 വിന്നറുകളും 10 ഏസുകളും പായിച്ച താരം, നെറ്റിനരികിലെത്തിയ എട്ട് അവസരങ്ങളിലും പോയിന്‍റ് നേടി. ആദ്യ സെറ്റിൽ 6-5ന് മുന്നിലെത്തി മെദ്‌വദേവ് മുൻകൈ നേടിയെങ്കിലും, സിന്നർ മത്സരം ടൈബ്രേക്കറിലേക്ക് എത്തിച്ചു 

ടൈബ്രേക്കറിൽ മെദ്‌വദേവ് 4-0ന് മുന്നിലെത്തിയെങ്കിലും തിരിച്ചടിച്ച സിന്നർ സ്കോർ 4-4ന് ഒപ്പമെത്തിച്ചു. പിന്നാലെ  7-4ന് ടൈബ്രേക്കറും മത്സരവും സ്വന്തമാക്കി. ഇന്ത്യൻ വെൽസിൽ മൂന്നാം തവണയാണ് മെദ്​വദെവ് ഫൈനലില്‍ തോല്‍ക്കുന്നത്. വനിതാ വിഭാഗത്തില്‍ എലേന റിബക്കിനയെ തോല്‍പിച്ച് അരീന സബലേങ്ക കിരീടം നേടി 

ENGLISH SUMMARY:

Jannik Sinner won his maiden Indian Wells title by defeating Daniil Medvedev in a thrilling final. This victory marks Sinner's first title of the year and a significant achievement in his career.