ചേസും കുതിപ്പും കണ്ട ചൈനീസ് ഗ്രാൻപ്രീയിൽ ജേതാവായി മെഴ്‌സിഡീസിന്റെ കിമി അന്റോനെല്ലി. ഫോർമുല വണ്ണിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ജേതാവാണ് 19കാരനായ ഇറ്റാലിയന്‍ താരം. കിമിയേക്കാള്‍ പ്രായം കുറഞ്ഞ ഗ്രാന്‍പ്രീ ജേതാവ് ഡച്ച് താരം മാക്സ് വെർസ്റ്റപ്പനാണ്.
2016-ൽ തന്റെ ആദ്യ വിജയം നേടുമ്പോൾ വെർസ്റ്റപ്പന് 18 വയസ്സായിരുന്നു പ്രായം. പോൾ പൊസിഷനിൽ നിന്ന് മല്‍സരം തുടങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ ഡ്രൈവര്‍ എന്ന ചരിത്രനേട്ടത്തോടെയാണ് കിമി ഇന്ന് ചൈനീസ് ഗ്രാന്‍പ്രീയുടെ ഗ്രിഡിലെത്തിയത്. റേസിന്റെ തുടക്കത്തില്‍ ഫെറാറിയുടെ ലൂയിസ് ഹാമിൽട്ടനോട് ലീഡ് അൽപ്പസമയത്തേക്ക് നഷ്ടപ്പെട്ടെങ്കിലും, ഉടന്‍തന്നെ തിരിച്ചടിച്ച കിമി പിന്നീട് മല്‍സരത്തില്‍ പൂർണ ആധിപത്യം സ്ഥാപിച്ചു. ഫെറാറിയുടെ ഹാമിള്‍ട്ടനോടും ഷാല്‍ ലെക്ലയറിനോടും പൊരുതിയ കിമിയുടെ സഹതാരം ജോര്‍ജ് റസല്‍ റണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. തുടര്‍ച്ചയായ രണ്ടാം റേസിലാണ് മെഴ്സിഡീസ് താരങ്ങള്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്നത്.
ട്രാക്കില്‍ ഏറ്റുമുട്ടി ഫെറാറി; വെർസ്റ്റാപ്പന് നിരാശ
മേഴ്സിഡീസും ഫെറാറിയും തമ്മിൽ പൊസിഷനുവേണ്ടി കടുത്ത പോരാട്ടം നടന്നു. നിരവധി ലാപുകൾ നീണ്ട, പലതവണ സ്ഥാനങ്ങൾ മാറിമറിഞ്ഞ പോരാട്ടത്തിനൊടുവിൽ ലൂയിസ് ഹാമിൽട്ടനെയും ഷാല്‍ ലെക്ലയറിനെയും മറികടന്ന് മെഴ്സിഡീസിന്റെ ജോര്‍ജ് റസല്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. റസല്‍ രണ്ടാം സ്ഥാനം ഉറപ്പിച്ച് മുന്നേറിയശേഷവും, മൂന്നാം സ്ഥാനത്തിനായി സഹതാരങ്ങളായ ലക്ലയറും ഹാമിൽട്ടനും നടന്ന പോര് ആരാധകരെ ത്രസിപ്പിച്ചു. ഒടുക്കം ലെക്ലയറിനെ പിന്നിലാക്കി ലൂയിസ് ഹാമിള്‍ട്ടന്‍ ഫെറാറിയിലെ ആദ്യ പോഡിയം സ്വന്തമാക്കി. ലെക്ലയര്‍ നാലാമതും ഹാസിന്റെ ഒലിവർ ബെയർമാൻ അഞ്ചാമതും ഫിനിഷ് ചെയ്തു.
തുടക്കത്തിൽ ട്രാക്കിൽനിന്ന് തെന്നിമാറിയെങ്കിലും ശക്തമായി തിരിച്ചുവന്ന റെഡ് ബുള്ളിന്റെ ഐസക് ഹദ്‌ജാർ എട്ടാം സ്ഥാനം നേടി. വില്യംസിന്റെ കാർലോസ് സെയ്ൻസ് ഒൻപതാമനായപ്പോൾ, അൽപൈനിന്റെ ഫ്രാങ്കോ കൊളാപിന്റോ പത്താമതായി ഫിനിഷ് ചെയ്ത് തന്റെ ആദ്യ പോയിന്റ് സ്വന്തമാക്കി. ആറാം സ്ഥാനത്ത് മുന്നേറുകയായിരുന്ന മാക്സ് ഫെർസ്റ്റപ്പന്റെ കാറിന് പെട്ടെന്ന് ശക്തി നഷ്ടപ്പെട്ടതിനെത്തുടർന്ന് റേസ് പൂര്‍ത്തിയാക്കാനായില്ല. F1ലെ പുതിയ കാറുകളുടെ പ്രമുഖ വിമർശകനായ, വെര്‍സ്റ്റാപ്പന് ചൈനീസ് ഗ്രാന്‍പ്രീ കടുത്ത നിരശയായി