spain-argentina

TOPICS COVERED

സ്പെയിന്‍–അര്‍ജന്റീന ഫൈനലിസിമ വേദിയെച്ചൊല്ലി തര്‍ക്കം. മഡ്രിഡില്‍ മല്‍സരം നടത്താനുള്ള നീക്കത്തെ അര്‍ജന്റീന  എതിര്‍ത്തു. ഇറ്റലി വേദിയാകുന്നത് അംഗീകരിക്കാമെന്നാണ് അര്‍ജന്റീനയുടെ നിലപാട്.  15 ദിവസം മാത്രമാണ് മല്‍സരത്തിന് അവശേഷിക്കുന്നത്. 

ലയണല്‍ മെസിയും സംഘവും ലോകകപ്പ് ഉയര്‍ത്തിയ ഖത്തറിലെ ലുസെയ്‌ല്‍ സ്റ്റേഡിയമാണ് സ്പെയിന്‍ – അര്‍ജന്റീന ഫൈനലിസിമ പോരാട്ടത്തിനും വേദിയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഖത്തറിലെ ഫുട്ബോള്‍ മല്‍സരങ്ങളെല്ലാം നിര്‍ത്തിവച്ചതോടെയാണ് ഫൈനലിസിമയും അനിശ്ചിതത്വത്തിലായത്. റയല്‍ മഡ്രിഡ് ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ മല്‍സരം നടത്താമെന്ന് യുവേഫയും സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷനും അറിയിച്ചെങ്കിലും അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ എതിര്‍ത്തു. നിക്ഷപക്ഷ വേദിയില്‍ മല്‍സരം നടത്തിയാല്‍ മതിയെന്നാണ് അര്‍ജന്റീനയുടെ നിലപാട്. ഇതോടെ പുതിയ വേദി കണ്ടെത്താന്‍ യുവേഫയും ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ അസോസിയേഷനും ചര്‍ച്ച തുടരുകയാണ്. ക്ലബ് മല്‍സരങ്ങളുടെ ഇടവേളയിലാണ് മല്‍സരം നിശ്ചയിച്ചിരിക്കുന്നത്. മാര്‍ച്ച് 27ന് മല്‍സരം നടത്താനായില്ലെങ്കില്‍ ലോകകപ്പിന് മുമ്പ് മറ്റൊരു ദിവസം കണ്ടെത്താനാകില്ല.

ENGLISH SUMMARY:

The Spain Argentina Finalissima venue dispute is creating uncertainty for the upcoming football match. With only 15 days left, a new neutral venue is being urgently sought after Argentina rejected Real Madrid's home ground.