ഫ്രഞ്ച് പടയെ കെട്ടുകെട്ടിച്ച് സ്പെയിന്‍ ഫൈനലിലെത്തി. സ്പെയിന് എതിരാളികള്‍ ആര്. ആ ചോദ്യത്തിന് ഉത്തരം ഇന്ന് രാത്രി ഉണ്ടാകും. അര്‍ജന്റീനയോ  ഇംഗ്ലണ്ടോ... തുടര്‍ച്ചയായ ഫൈനല്‍ ലക്ഷ്യമിട്ട് അര്‍ജന്റീനയും പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒരു ഫൈനല്‍ സ്വപ്നവുമായി ഇംഗ്ലണ്ടും. കമിങ് ടു ഹോം എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. 

ഹാരി കെയ്നും കൂട്ടര്‍ക്കും അത് നേടണമെങ്കിലും മെസിപ്പടയെ മറികടക്കണം. ബെല്ലിങ്ങമും ഹാരിയും ചേര്‍ന്നാല്‍ ഏത് പ്രതിരോധത്തേയും പൊളിക്കാം. അത്ര കെട്ടുറപ്പുള്ളതല്ല അര്‍ജന്റൈന്‍ പ്രതിരോധം. ഗോളുകള്‍ വഴങ്ങി പിന്നിലായ ശേഷം അവസാന മിനിറ്റുകളില്‍ തിരിച്ചടിക്കുന്ന അര്‍ജന്റീനയുടെ കളി ഇംഗ്ലണ്ടിനെതിരെ മതിയാകുമോ എന്നാണ്. ഈ ലോകകപ്പില്‍ ഇംഗ്ലണ്ടിനോളം ശക്തമായ ടീമിനെ അര്‍ജന്റീനയ്ക്ക് നേരിടേണ്ടി വന്നിട്ടില്ല. എന്ന് മാത്രമല്ല ഫിഫ റാങ്കിങ്ങില്‍ ആദ്യ ഇരുപതിനുള്ളിലുള്ള ടീമിനെ ആദ്യമായാണ് ഈ ലോകകപ്പില്‍  അര്ജന്റീന നേരിടുന്നതും. ഇന്നറിയും അര്‍ജന്റീനയുടെ യഥാര്‍ഥ കരുത്ത്. 

ENGLISH SUMMARY:

Spain has reached the World Cup final after defeating France. The question of their opponent will be answered tonight, with either Argentina or England set to clash.