Soccer Football - Al Nassr unveil new signing Cristiano Ronaldo - Mrsool Park, Riyadh, Saudi Arabia - January 3, 2023 New Al Nassr signing Cristiano Ronaldo during the press conference REUTERS/Ahmed Yosri
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഓഹരി വാങ്ങിയതോടെ സ്പാനിഷ് ക്ലബ്ബ് അല്‍മേരിയയുെട ജാതകം മാറി. സ്പാനിഷ് രണ്ടാം ഡിവിഷനിലെ ജയത്തോടെ ലാലിഗയിലേക്കുള്ള പ്രവേശം സജീവമാക്കി. ഇന്‍സ്റ്റയില്‍ ക്ലബ്ബിനെ ഫോളോ ചെയ്യുന്നവരുടെ എണ്ണം റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ്.
സ്പാനിഷ് രണ്ടാം ഡിവിഷനില്‍ കള്‍ച്ചറല്‍ ലിയോണിസയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് അല്‍മേരിയ പോയിന്റ് നിലയില്‍ രണ്ടാംസ്ഥാനത്ത് എത്തി. ഉജ്വല വിജയം, ഇത് തുടരുകയെന്ന് ടീം ഉടമ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കുറിച്ചു. രണ്ടാം ഡിവിഷനിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് ലാലിഗയിലേക്ക് സ്ഥാനക്കയറ്റം നല്‍കും. നിലവില്‍ 29 കളികളില്‍ നിന്ന് 15ജയം നേടിയ അല്‍മേരിയ ലാലിഗയില്‍ എത്താനുള്ള സാധ്യത വര്‍ധിച്ചു. റൊണാള്‍ഡോ ക്ലബ്ബിന്റെ 25 ശതമാനം ഓഹരി വാങ്ങിയതോടെ ക്ലബ്ബിനെ പിന്തുടരുന്നവരുടെ എണ്ണത്തില്‍ വന്‍കുതിപ്പാണ് ഉണ്ടായത്. ഇന്‍സ്റ്റയില്‍ ഇതിനകം 3.3 മില്യന്‍ ഫോളോവേഴ്സ് അല്‍മേരിയയ്ക്കുണ്ട്. സ്പാനിഷ് ക്ലബ്ബുകളില്‍ ഫോളോവേഴ്സിന്റെ റെക്കോര്‍ഡില്‍ അഞ്ചാംസ്ഥാനത്താണ് അല്‍മേരിയ, അതും രണ്ടാം ഡിവിഷന്‍ ക്ലബ്ബിന് ഇത്രയും ഫോളോവേഴ്സിനെ കിട്ടയത് റൊണാള്‍ഡോ ഓഹരി വാങ്ങിയതോടെയാണ്.