പോർച്ചുഗൽ ദേശീയ ടീമിലേക്ക് ക്രിസ്റ്റ്യാനൊ റൊണാൾഡോ തിരിച്ചെത്തുന്നു. അടുത്തമാസം നടക്കുന്ന നേഷന്‍സ് ലീഗ് മല്‍സരത്തിനായി താരത്തെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ടുള്ള കത്ത് പോര്‍ച്ചുഗീസ് ഫെഡറേഷനില്‍ നിന്ന് അൽ നസ്റിന് ലഭിച്ചതായാണ് റിപ്പോർട്ട്.
പരിശീലകൻ ഹോര്‍ഗെ ജിസ്യൂസുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് കഴിഞ്ഞ മാസം ക്രിസറ്റ്യാനൊ ടീം ക്യാംപ് വിട്ടിരുന്നു. പകരക്കാരുടെ ബെഞ്ചിലിരുത്തിയതും വാം അപ്പിന് ശേഷം കളത്തിലിറങ്ങാന്‍ അവസരം നല്‍കാത്തതുമാണ് ക്രിസ്റ്റ്യാനൊയെ ചൊടിപ്പിച്ചത്. പിന്നാലെ പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി ക്രിസ്റ്റ്യാനോയ്ക്ക് 30 ദിവസത്തെ സസ്പെൻഷനും പിഴയും പ്രഖ്യാപിച്ചിരുന്നു.
ക്യാംപില്‍ നിന്ന് ഇറങ്ങിപ്പോയതില്‍ പോർച്ചുഗൽ ആരാധകരോട് റൊണാൾഡോ നേരത്തെ മാപ്പുപറഞ്ഞിരുന്നു. നവംബർ 14-ന് ഡെന്മാർക്കിനെ നേരിടുന്ന പോർച്ചുഗൽ നവംബർ 17-ന് വെയിൽസിനെ നേരിടും. അടുത്ത വെള്ളിയാഴ്ച്ച പോർച്ചുഗലിന്റെ അന്തിമ ടീമിനെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.