അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ത്യ , മൂന്നാം കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ രവി ശാസ്ത്രിയുടെ കമന്ററി നിരാശപ്പെടുത്തിയെന്ന് ആരാധകര്‍. ഇന്ത്യയുടെ വിന്നിങ് മൊമന്റ് നശിപ്പിച്ചു എന്ന തരത്തിലാണ് ആരാധകരുടെ സോഷ്യല്‍ മീഡിയ കമന്റുകള്‍.
അഭിഷേക് ശര്‍മ എറിഞ്ഞ 19–ാം ഓവറിലെ അവസാന പന്തില്‍ , ന്യൂസീലന്‍ഡ് ബാറ്റര്‍ ജേക്കബ് ഡഫിയെ തിലക് വര്‍മ കയ്യിലൊതുക്കിയപ്പോള്‍, ‘ഡീപ്പില്‍ പിടികൂടിയിരിക്കുന്നു ഒന്‍പതാം വിക്കറ്റ് വീഴുന്നു’. എന്നാല്‍ അത് ഒന്‍പതാം വിക്കറ്റായിരുന്നില്ല. കിവീസിന്റെ പത്താം വിക്കറ്റും വീണ് ഇന്ത്യ ലോകകപ്പ് ജേതാക്കളായ വിന്നിങ് ക്യാച്ചായിരുന്നു അത്. സെക്കന്‍ഡുകള്‍ക്കുള്ളില്‍ പിഴവ് മനസിലാക്കിയ ശാസ്ത്രി അതു തുരുത്തി.
മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ 15 വര്‍ഷം മുന്‍പ് നടന്ന ഫൈനലില്‍ ശ്രീലങ്കയ്ക്കെതിരെ സിക്സര്‍ പറത്തി ധോണി വിജയറണ്‍ നേടിയപ്പോള്‍ ശാസ്ത്രി പറഞ്ഞ എം.എസ് ധോണി ഫിനിഷസ് ഓഫ് ഇന്‍ സ്റ്റെല്‍ എന്ന വാചകം ഇന്നും ആരാധകരുടെ മനസില്‍ തങ്ങിനില്‍ക്കുന്നു. എന്നാല്‍ അഹമ്മദാബാദില്‍ ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ ശാസ്ത്രിയുടെ കമന്ററി നിരാശപ്പെടുത്തിയെന്നാണ് സോഷ്യല്‍ മീഡിയയിലെ ആരാധകരുടെ വിമശനം. ഇന്ത്യ വിജയിച്ച മൊമന്റ് ശാസ്ത്രി നഷ്ടപ്പെടുത്തിയെന്നും മുന്‍ ഫൈനല്‍ വിജയങ്ങളില്‍ പറഞ്ഞ കമന്ററിയുടെ അത്ര പഞ്ച് വന്നില്ലെന്നുമാണ് ആരാധകരുടെ പരാതി. സമൂഹമാധ്യമങ്ങളില്‍ ഈ വിഡിയോപങ്കുവച്ച് പല ചര്‍ച്ചകളും നടക്കുന്നു..