zimbabwe

TOPICS COVERED

സിംബാബ്‍വെ ശ്രീലങ്കയെയും അട്ടിമറിച്ചതോടെ, സൂപ്പര്‍ എട്ടില്‍ ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പിലുള്ളവരെല്ലാം ആദ്യറൗണ്ടില്‍ തോല്‍വിയറിയാത്തവരാണ്. ലോകകപ്പില്‍ ഇതുവരെ ഔട്ടാകാത്ത ഓപ്പണറായി സിംബാബ്‍വെയുടെ ബ്രയാന്‍ ബെനറ്റ്.  

ലോകകപ്പിന് മുന്നേ നിശ്ചയിച്ച സീഡിങ്ങ് അനുസരിച്ചാണ് ടീമുകളെ സൂപ്പര്‍ എട്ടില്‍ തരംതിരിച്ചത്. ഓസ്ട്രേലിയയെ പ്രതീക്ഷിച്ച്, ചെപ്പോക്കില്‍ ഇന്ത്യ–ഓസീസ് മല്‍സരം നിശ്ചയിച്ചിടത്ത് മാത്രമാണ് ഐസിസിക്ക് പാളിയത്. ഓസീസിന് പകരം ഗ്രൂപ്പിലേക്ക് എത്തിയ സിംബാബ്​വെ. ഇതോെട ഇന്ത്യ ഉള്‍പ്പെടുന്ന സൂപ്പര്‍ എട്ട് ഗ്രൂപ്പിലുള്ളത് ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും സിംബാബ്​വെയും. ആദ്യറൗണ്ടിലെ കരുത്തരുടെ പോരില്‍ ദക്ഷിണാഫ്രിക്ക ന്യൂസിലന്‍ഡിനെ തോല്‍പിച്ചപ്പോള്‍ വിന്‍ഡീസ് വീഴ്ത്തിയത് ഇംഗ്ലണ്ടിനെ. കറുത്തകുതിരകളായ സിംബാബ്​വെ ഓസ്ട്രേലിയെയും ശ്രീലങ്കയെയും അട്ടിമറിച്ചു. സിംബാബ്​വെ ഓപ്പണര്‍ ബ്രയാന്‍ ബെനറ്റാണ് ലോകകപ്പില്‍ ഇതുവരെ പുറത്താകാത്ത ബാറ്റര്‍. ഓമാനെതിരെ 48  റണ്‍സെടുത്ത ബെന്നറ്റ്, ഓസീസിനെതിരെ 64 റണ്‍സുമായി പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്കെതിരെ 63 റണ്‍സുമായി വിജയംവരെ ക്രീസില്‍ തുടര്‍ന്നു. 

ENGLISH SUMMARY:

Zimbabwe's stunning upset over Sri Lanka has led to an interesting dynamic in India's Super Eight World Cup group, where all participating teams remained undefeated in the first round. Brian Bennett of Zimbabwe stands out as the tournament's only undefeated opener so far, showcasing exceptional batting performances.