ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചൊരു ഡിക്ലയറായിരുന്നു ഇന്നലെ സിംബാവെ-ദക്ഷിണാഫ്രിക്ക ടെസ്റ്റില്‍ നടന്നത്. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ വിയാന്‍ മുള്‍ഡര്‍ തന്‍റെ വ്യക്തിഗത സ്കോര്‍ 367 ല്‍ നില്‍ക്കുമ്പോള്‍ ഇന്നിങ്സ് ഡിക്ലയറ്‍ ചെയ്തു. ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത സ്കോറായ വെസ്റ്റ്ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുടെ 400 റണ്‍സിന് 33 റണ്‍സ് അകലെയയിരുന്നു വിയാന്‍റെ പിന്‍മാറ്റം.
626 -5 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സ് ഡിക്ലെയര്‍ ചെയ്തത്. ലാറയുടെ റെക്കോർഡിന് പിന്നാലെ പോകേണ്ടെന്ന് തീരുമാനിച്ചതിനാലാണ് ഡിക്ലയര്‍ ചെയ്തതെന്ന് വിയാൻ മുൾഡർ പറഞ്ഞു. കോച്ചുമായി ഇക്കാര്യം സംസാരിച്ചിരുന്നതായും കളിയുടെ അവസാനം വിയാന്‍ വ്യക്തമാക്കി.
'ബ്രയാന്‍ ലാറ ഒരു ഇതിഹാസമായിരുന്നു. അദ്ദേഹം ഇംംഗ്ലണ്ടിനെതിരെ 400 റണ്‍സ് നേടി. അങ്ങനെയൊരാൾ ആ റെക്കോർഡ് നിലനിർത്തുന്നത് വളരെ സവിശേഷമാണ്. ഇനിയൊരു അവസരം ലഭിച്ചാലും താന്‍ ഇതുതന്നെ ചെയ്യും' വിയാന്‍ വ്യക്തമാക്കി. കോച്ചിനോട് സംസാരിച്ചാണ് തീരുമാനം എടുത്തതെന്നും വിയാന്‍ പറഞ്ഞു.
അദ്ദേഹം എന്നോട് പറഞ്ഞതും ആ റെക്കോർഡ് ആ ഇതിഹാസം നിലനിർത്തട്ടെ എന്നാണ്. എന്റെ വിധി എന്തായിരിക്കുമെന്ന് എനിക്കറിയില്ല, പക്ഷേ ബ്രയാൻ ലാറയെ ആ റെ റെക്കോർഡ് നിലനിർത്താൻ അനുവദിക്കുക എന്നതാണ് ശരിയായ കാര്യമെന്നും വിയാന്‍ പറഞ്ഞു. 2004 ല്‍ നാട്ടില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സിലാണ് ലാറ 400 റണ്‍സ് നേടിയത്.
297 പന്തില്‍ ട്രിപിള്‍ സെഞ്ചറി നേടിയ വിയാന്‍ മുള്‍ഡര്‍, ഹാഷിം അംലയ്ക്ക് ശേഷം 300 കടക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരമാണ്. വേഗത്തിലുള്ള രണ്ടാമത്തെ ട്രിപിള്‍ സെഞ്ചറിയുമാണിത്. 278 വീരേന്ദ്ര സെവാഗിന്‍റെ ട്രിപിള്‍ സെഞ്ചറിയാണ് ഏറ്റവും വേഗമേറിയത്. 334 പന്തുകള്‍ നേരിടാടണ് വിയാന്‍ 367 റണ്‍സെടുത്തത്. 49 ഫോറും നാല് സിക്സറും ഇന്നിങിസില്‍ പിറന്നു.
മല്‍സരത്തില്‍ ദക്ഷിണാഫ്രിക്ക ശക്തമായ നിലയിലാണ്. മറുപടി ബാറ്റിങിനങ്ങിയ സിംബാബെ 170 റണ്‍സിന് ഒന്നാം ഇന്നിങ്സില്‍ ഒള്‍ഔട്ടായിരുന്നു. ഫോള്‍ഓണ്‍ വഴങ്ങിയ സിംബാബെ രണ്ടാം ഇന്നിങ്സില്‍ 51-1 എന്ന നിലയിലാണ്.