qatar

TOPICS COVERED

ഖത്തര്‍ ഓപ്പണ്‍ ടെന്നിസില്‍ പങ്കെടുക്കാനെത്തിയ സൂപ്പര്‍ താരങ്ങള്‍ റാക്കറ്റ് മാറ്റിവച്ച് ചൂണ്ടയുമായി ഇറങ്ങി. കൈലിമുണ്ടും ബനിയനുമിട്ടായിരുന്നു താരങ്ങളുടെ കടല്‍യാത്ര.

ദോഹയിലെ ഖലീഫ രാജ്യാന്തര ടെന്നിസ്, സ്ക്വാഷ് കോംപ്ലക്സിൽനിന്നാണ് താരങ്ങളുടെ സര്‍പ്രൈസ് യാത്ര തുടങ്ങിയത്. കാർലോസ് അൽകാരസ്, യാനിക് സിന്നർ, ഡാനിൽ മെദ്‌വദേവ്,  ആന്ദ്രേ റുബ​്ലവ് എന്നിവര്‍ ബോട്ടില്‍ കയറിയതോടെ പരമ്പരാഗത വസ്ത്രങ്ങളിലേക്ക് മാറി. പിന്നെ പേർഷ്യൻ ഉൾക്കടലിൽ മീന്‍പിടിത്തം പിടിച്ച മീനുകളുമായി ബോട്ടിൽ ചിത്രങ്ങൾക്കു പോസ് ചെയ്ത താരങ്ങൾ, ഉല്ലാസയാത്രയ്ക്കു ശേഷം സുരക്ഷിതമായി മടങ്ങി. 

ENGLISH SUMMARY:

Tennis stars at the Qatar Open swapped their rackets for fishing rods in a surprise outing. They enjoyed a traditional fishing trip in the Persian Gulf, posing with their catch.