രണ്ട് പതിറ്റാണ്ടായി ഖത്തറിൽ വിജയഗാഥ രചിച്ച് മുന്നേറുന്ന സഫാരി ഹൈപ്പർമാർക്കറ്റിന്റെ പുതിയ ഔട്‍ലെറ്റിന് ഗറാഫയിലെ എസ്ദാൻ മാളിൽ തുടക്കം. ഉദ്ഘാടനത്തോടനുബന്ധിച്ച് വമ്പൻ സമ്മാനപദ്ധതികളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയത്.
ഖത്തറിലെ ഏറ്റവും വലിയ മാളുകളിൽ ഒന്നായ എസ്ദാൻ മാളിലാണ് സഫാരിയുടെ ഏഴാമത്തെ ഷോറൂം തുടങ്ങിയത്. അവശ്യസാധനങ്ങളെല്ലാം ഒരു കുടക്കീഴിൽ എന്ന് പറയുക മാത്രമല്ല പ്രാവർത്തികമാക്കുകയും ചെയ്യുന്നു ഇവിടെ. രണ്ട് മെമെഗാ സമ്മാനപദ്ധതികളാണ് ഉദ്ഘാടനത്തിനോടനുബന്ധിച്ച് ഒരുക്കിയത്. സഫാരി ഹൈപ്പർമാർക്കറ്റ് സന്ദർശിക്കുന്ന ആർക്കും യാതൊന്നും വാങ്ങാതെ തന്നെ നറുക്കെടുപ്പിൽ പങ്കെടുക്കാം. രണ്ട് ടെസ് ല കാറുകളാണ് സമ്മാനമായി ലഭിക്കുക. മറ്റൊരു സമ്മാനപദ്ധതി പ്രകാരം 30 ബെസ്റ്റ്യൂണ് കാറുകളും സമ്മാനമായി നല്കും. സഫാരി ഗ്രൂപ്പ് ചെയർമാൻ ഹമദ് ദാഫർ അൽ അഹ്ബാബി, ഡെപ്യൂട്ടി ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ. സൈനുൽ ആബിദീൻ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. മൊബൈൽ ഫോണിനും മറ്റ് പ്രോഡക്ടുകള്ക്കും പ്രത്യേക ഡിസ്കൗണ്ടും ഒരുക്കിയിട്ടുണ്ട്.