carlo

സാല്‍വദോര്‍ കാര്‍ണിവലിനിടെ ഒരേസമയം മൂന്ന് യുവതികളുടെ ചുംബനമേറ്റുവാങ്ങുന്ന ബ്രസീല്‍ ഫുട്ബോള്‍ ടീം പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടിയുടെ ചിത്രം നിമിഷങ്ങള്‍ക്കകം വൈറലായി. വാലന്റൈന്‍സ് ദിനത്തില്‍ പ്രചരിച്ച ചിത്രം AI നിര്‍മിതമെന്ന് പിന്നീട് വ്യക്തമായി.  

ആദ്യമായി ബ്രസീലിലെ സാല്‍വദോര്‍ കാർണിവല്‍ കാണാനെത്തിയ കാര്‍ലോ ആഞ്ചലോട്ടിയുടെ ചിത്രങ്ങളാണ്  സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ആഘോഷങ്ങൾക്കിടെ മൂന്ന് യുവതികൾ ആഞ്ചലോട്ടിക്ക് ചുംബനം നൽകുന്ന ചിത്രം ആരാധകർ ഏറ്റെടുത്തു. ഡോൺ കാർലോ ആഞ്ചലോട്ടി ജീവിതം ആഘോഷിക്കുകയാണെന്ന് ചിലര്‍.  രസകരമായ നിമിഷം ആരാധകർക്കിടയിൽ വലിയ ചർച്ചയായി. പിന്നാലെ ചിത്രം AI നിര്‍മിതമാണെന്ന് തെളിഞ്ഞു. ബാല്‍ക്കണിയില്‍ നില്‍ക്കുന്ന ആഞ്ചലോട്ടിയുടെ വൈറലായ ഒരു റീലില്‍ നിന്നാണ് യുവതികളെ ചേര്‍ത്ത് ചിത്രം നിര്‍മിച്ചത്.  ഭാര്യ മരിയൻ ബറേന മക്ലേയ്ക്കൊപ്പമാണ് ആഞ്ചലോട്ടി കാർണിവലിൽ എത്തിയത്.  ചെൽസിയുടെ പരിശീലകനായിരിക്കെ യുകെയിൽ വെച്ച് കണ്ടുമുട്ടിയ ഇരുവരും 2014-ലാണ് വിവാഹിതരായത്. കഴിഞ്ഞ വേനലിലാണ് 66-കാരനായ ഇറ്റാലിയൻ പരിശീലകനെ ബ്രസീലിന്റെ പുതിയ മാനേജരായി പ്രഖ്യാപിച്ചത്. 

ENGLISH SUMMARY:

Carlo Ancelotti's viral image from the Salvador Carnival, showing him receiving kisses from three women, has been confirmed as AI-generated. While initially circulating widely and sparking discussion, it was later revealed to be a fabrication based on a real reel of Ancelotti at the carnival.