ലോകഫുട്ബോളിലെ ആരാധകപ്രിയരായ രണ്ട് വിസ്മയങ്ങള്‍ക്ക് ഇന്ന് പിറന്നാള്‍. പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റോളോള്‍ഡോ 41ന്‍റെ നിറവിലാണ്. ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍‌ 34–ാം വയസിലേക്ക് കടന്നു. ഇക്കൊല്ലമെങ്കിലും വിശ്വകിരീടം എന്ന മോഹം പേറുകയാണ് രണ്ടുപേരും.

 

ഒരുനാള്‍, രണ്ട് ഇതിഹാസപ്പിറവികള്‍. കാല്‍പന്തുപ്രേമികള്‍ക്ക് ആനന്ദമാണ് ഫെബ്രുവരി 5. രണ്ട് ദശാബ്ദം പിന്നിട്ട ക്രിസ്റ്റ്യാനോയുടെ കരിയറില്‍ പ്രായത്തിന് അയാളുടെ പിന്നാലെ ഒാടാന്‍ മാത്രമാണ് വിധി. 41 ലും 18കാരന്‍റെ ചുറുചുറുപ്പും വേഗവും നമുക്ക് സൗദിയില്‍ കാണാം. 2003ല്‍ സ്പോട്ടിങ് ലിബ്സണിനായി പന്തുതട്ടിയാണ് തുടക്കം. മാഞ്ചസ്റ്ററും മാഡ്രിഡും കടന്ന സുവര്‍ണാകാലം പിന്നെ യുവന്‍റസിലൂടെ അല്‍ നസറില്‍ എത്തി നില്‍‌ക്കുന്നു. അ​ഞ്ച് ബാലന്‌ ദ് ഓര്‍ അടക്കം വിശ്വ അലങ്കാരങ്ങള്‍ ഏറെ. ലോകകപ്പെന്ന മോഹം മാത്രം ബാക്കി. ഇക്കൊല്ലം അവസാന അവസരമാകാം. 2016–ല്‍ യൂറോയിലും പതിനെട്ടില്‍ നേഷന്‍കപ്പിലും പോര്‍ച്ചുഗലിനെ കിരീടത്തിലെത്തിച്ച നായകന്‍, 2026ല്‍ ലോക കിരീടം ചൂടി നിയോഗം പൂര്‍ത്തിയാക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു ആരാധകര്‍. 

 

പരുക്കെന്ന ദുര്‍വിധി പിന്നെയും പിന്നെയും അലട്ടുമ്പോഴാണ് നെയ്മറിന്‍റെ ഈ പിറന്നാളും. ലോകകപ്പിനുള്ള ബ്രസീല്‍ സ്കോഡില്‍ ഉണ്ടാകുമോ എന്നും അവ്യക്തം. പലമാസങ്ങാളായി പ്രതിഭയുടെ പാതിപോലും പുറത്തെടുക്കാനാകാതെ നെയ്മറും, ആ മിന്നലാട്ടം കാണാനാകാതെ ആരാധകരും കഴയുന്നതിന് ഇക്കൊല്ലമെങ്കിലും മാറ്റമുണ്ടാകുമോ. ഖത്തറിലെ മെസിയെപ്പോലെ നെയ്മറും ആനന്ദക്കണ്ണീരണിയുമോ? കാത്തിരിക്കാം.

ENGLISH SUMMARY:

Cristiano Ronaldo and Neymar are celebrating their birthdays today, marking another year for two of football's most beloved stars. Both legends share the aspiration of winning the World Cup, with fans eagerly anticipating their performances.