australian-open

TOPICS COVERED

 

ഓസ്‌ട്രേലിയൻ ഓപ്പണ്‍ ഫൈനലില്‍ സബലേങ്ക–റിബക്കിന കിരീടപ്പോരാട്ടം. രാഷ്ട്രീയ സംഘർഷങ്ങൾ നിഴൽ വീഴ്ത്തിയ ആദ്യസെമിയില്‍ യുക്രെയ്ൻ താരം എലേന സ്വിറ്റോലിനയെ തോല്‍പിച്ചാണ് അരീന സബലേങ്ക ഫൈനലിലെത്തിയത്. അമേരിക്കയുടെ ജെസീക്ക പെഗുലയെയാണ്  റഷ്യന്‍ വംശജയായ കസഖ്സ്ഥാന്‍ താരം എലേന റിബക്കിന മറികടന്നത് 

 

 

മെല്‍ബണ്‍ പാര്‍ക്കില്‍ തുടര്‍ച്ചയായ നാലാം ഫൈനല്‍.... ക്വാര്‍ട്ടറില്‍ കൊക്കോ ഗോഫിനെ അട്ടിമറിച്ചെത്തിയ സ്വിറ്റൊലീന സബലേങ്കയ്ക്ക് ഒരു എതിരാളിയെ ആയില്ല. റാലിക്കിടെ പോയിന്റിന് തടസ്സമുണ്ടാക്കിയതിന് സബലെങ്കയ്ക്കെതിരെ പിഴ ചുമത്തി സ്വീറ്റോലിനയ്ക്ക് പോയിന്റ് അനുവദിച്ചത് തുടക്കത്തിൽ നാടകീയരംഗങ്ങൾക്ക് വഴിവച്ചു. ഇതിൽ പ്രകോപിതയായ സബലെങ്ക വീഡിയോ റീവ്യൂ ആവശ്യപ്പെട്ടെങ്കിലും തീരുമാനം നിലനിന്നു.

 

നിരാശയെ കരുത്താക്കി മാറ്റിയ ബെലാറൂസ് താരം 4–1ന് ലീഡെടുത്തു. സ്വിറ്റൊലിനയെ ബേസ് ലൈനിന് പിന്നിൽ തളച്ചിട്ട സബലേങ്ക അരമണിക്കൂറില്‍ സെറ്റ് സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റിലെ ആദ്യ സർവീസ് ഗെയിം കൈവിട്ടതോടെ സ്വിറ്റൊലീനയ്ക്ക് പ്രതീക്ഷ.   എന്നാല്‍ രണ്ടുതവണ സ്വിറ്റൊലിനയുടെ സർവീസ് ഭേദിച്ച് മല്‍സരത്തില്‍ ആധിപത്യം തിരികെപ്പിടിച്ചു

 

രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ച്ചാത്തലത്തില്‍ ബെലാറൂസ് താരമായ സബലേങ്കയും യുക്രെയ്ന്‍ താരമായ സ്വിറ്റൊലീനയും മല്‍സരശേഷം ഹസ്തദാനം നടത്തിയില്ല. അമേരിക്കൻ താരം ജെസിക്ക പെഗൂലയെ 6-3, 7-6ന് മറികടന്നാണ് റിബക്കിന ഫൈനലിന് യോഗ്യത നേടിയത്. 

ENGLISH SUMMARY:

The Australian Open 2026 women's final will see a high-stakes showdown between world number one Aryna Sabalenka and Elena Rybakina. Sabalenka reached her fourth consecutive Melbourne final after a dominant 6-2, 6-3 victory over Ukraine's Elina Svitolina in a match marked by political tensions and the absence of a post-match handshake. Meanwhile, Kazakhstan’s Elena Rybakina secured her spot by defeating American Jessica Pegula 6-3, 7-6(7). The final is a rematch of their 2023 title clash, with both players entering the final without dropping a single set throughout the tournament.