ഓസ്ട്രേലിയന്‍ ഓപ്പണില്‍ നാലാം റൗണ്ടിലേക്ക് മുന്നേറി മുന്‍നിര താരങ്ങള്‍. കാര്‍ലോസ് അല്‍ക്കരാസും അരീന സബലേങ്കയും നേരിട്ടുള്ള സെറ്റുകള്‍ക്ക് വിജയിച്ചു.
നൂറാം ഗ്രാന്‍സ്ലാം മല്‍സരത്തിലും കാര്‍ലോസ് അല്‍ക്കരാസിന്റെ ജയം അനായാസം. ഫ്രാന്‍സിന്റെ കോറന്റിന്‍ മൗട്ടിന് ഡ്രോപ്പ് ഷോട്ടുകള്‍ കൊണ്ട് അല്‍ക്കരാസിനെ വെല്ലുവിളിക്കാനായെങ്കിലും നേടാനായത് ഏഴ് ഗെയിമുകള്‍ മാത്രം മെല്‍ബണ്‍ പാര്‍ക്കില്‍ രണ്ടുസെറ്റുകള്‍ക്ക് പിന്നിട്ട് നിന്നശേഷം വിജയിക്കുന്ന ആദ്യതാരമായി റഷ്യയുടെ ഡനില്‍ മെദ്വദെവ്. അഞ്ചുസെറ്റ് മല്‍സരത്തില്‍ ഹംഗറിയുടെ ഫാനിയന്‍ മറോസാനെയാണ് തോല്‍പിച്ചത്.
അലക്സാണ്ടര്‍ സ്വരെവ്, അലക്സ് ഡിമിനോര്‍ എന്നിവരും നാലാം റൗണ്ടിലേക്ക് മുന്നേറി. പത്താം സീഡ് അലക്സാണ്ടര്‍ ബുബ്ലിക്കാണ് ഓസീസ് പ്രതീക്ഷയായ ഡിമിനോറിന്റെ അടുത്ത എതിരാളി. വനിതാ വിഭാഗത്തില്‍ മിറ ആന്‍ഡ്രീവ അരീന സബലേങ്ക എന്നിവര്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് വിജയിച്ചു. കോക്കോ ഗോഫ് മൂന്നുസെറ്റ് മല്‍സരത്തില്‍ ജയിച്ചപ്പോള്‍ ഇറ്റലിയുടെ ഏഴാം സീഡ് ജാസ്മിന്‍ പവോലീനി മൂന്നാം റൗണ്ടില്‍ തോറ്റുപുറത്തായി