വോളിബോളില്‍ തുടര്‍ച്ചയായ നാലാം ദേശീയ കിരീടം നിലനിര്‍ത്താന്‍ കേരളം. അര്‍ബുദത്തെ മനഃശക്തികൊണ്ട് തോല്‍പ്പിച്ച, മുന്‍ രാജ്യാന്തര വോളീബോള്‍ താരം ജയ്‌സമ്മ മൂത്തേടനാണ് ടീമിന് പ്രചോദനമാകുന്നത്. എഴുപത്തിരണ്ടാമത് ദേശീയ ചാംപ്യന്‍ഷിപ്പ് ഇന്ന് വാരാണസിയില്‍ തുടങ്ങും.
കേരളത്തിന്‍റെ വനിതകള്‍ കഠിന പരിശീലനത്തിലാണ്. തുടര്‍ച്ചയായ നാലാം ദേശീയ കിരീടമാണ് അവരുടെ ലക്ഷ്യം. മൂന്നുദേശീയ കിരീടവും ദേശീയ ഗെയിംസിലെ സ്വര്‍ണമെഡലും കേരളത്തിലെത്തിച്ച ചരിത്രവുമായാണ് ഇവര്‍ വാരാണസിയില്‍ പോരിനിറങ്ങുന്നത്. കഴിഞ്ഞതവണ കിരീടം നേടിയ ടീമിലെ ആറുകളിക്കാര്‍ ഇത്തവണ ഇല്ല. എങ്കിലും കേരളം മുന്നേറുമെന്ന് ടീമിന്‍റെ മെന്‍ററും മുന്‍രാജ്യാന്തര വോളീബോള്‍ താരവുമായ ജയ്‌സമ്മ മൂത്തേടന്‍ മനോരമ ന്യൂസിനോട് പറഞ്ഞത്.