സര്‍ക്കാര്‍ എങ്ങനെയുണ്ടെന്നു ജനങ്ങളില്‍ നിന്നു നേരിട്ടു വിവരം തേടാന്‍ വോളന്‍റിയര്‍മാര്‍ വീട്ടിലെത്തി തുടങ്ങി. സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളും കൂടി ജനങ്ങളെ അറിയിക്കാനാണ് നവകേരള സര്‍വേ. കിട്ടിയ വിവരങ്ങള്‍ ക്രോഡീകരിച്ച് ഫെബ്രുവരി 28 നകം കൈമാറും.
സര്‍ക്കാര്‍ എങ്ങനെയുണ്ട്, എന്തെല്ലാം കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങളാണ് ഇനി വേണ്ടത്, സര്‍ക്കാര്‍ നടപ്പാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അറിഞ്ഞിരുന്നോ തുടങ്ങിയവയാണ് ചോദ്യങ്ങള്‍. അവര്‍ പറയുന്ന ഉത്തരങ്ങള്‍ സിറ്റിസണ്‍ റെസ്പോണ്‍സ് ആപില്‍ അപ്ലോഡ് ചെയ്യും. വീട്ടു നമ്പരടക്കമുള്ള വിവരങ്ങള്‍ എ.ഐ.ടൂള്‍ ഉപയോഗിച്ച് ക്രോഡീകരിക്കും.
നേരത്തെ അപേക്ഷിച്ചവരില്‍ നിന്നാണ് വോളന്‍റിയര്‍മാരെ തിരഞ്ഞെടുത്തത്. ഓരോ നിയമസഭാ മണ്ഡലത്തി
ലും ഓരോ ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. ജില്ലാ തലത്തില്‍ കലക്ടര്‍ക്കാണ് ചുമതല. ഹോര്‍ഡിങ്ങ്സ് അടക്കം വലിയ പ്രചാരമാണ് സര്‍ക്കാര്‍ സര്‍വേക്ക് നല്‍കുന്നത്.