തിരുവനന്തപുരം കാര്യവട്ടം സ്പോര്‍ട്സ് ഹബ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് ഇന്ത്യ– ശ്രീലങ്ക വനിതാ ട്വന്‍റി 20 തീപാറും പോരാട്ടം. വൈകിട്ട് 7 മണിക്ക് നടക്കുന്ന പരമ്പരയിലെ മൂന്നാം മല്‍സരം വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. പനിയെ തുടര്‍ന്ന് വിശ്രമിക്കുന്ന ജമീമ റോഡ്രിഗസ് ഇന്നലെ പരിശീലനത്തിനിറങ്ങിയില്ല.
വിശാഖപട്ടണത്ത് നടന്ന ആദ്യ രണ്ടു മല്‍സരങ്ങളും വിജയിച്ച് തിരുവനന്തപുരത്ത് എത്തിയ ഇന്ത്യന്‍ വനിതാ ടീം മൂന്നാം വിജയം ലക്ഷ്യമിട്ടാണ് ഇന്നലെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങിയത്. പരിശീലകന്‍ അമോല്‍ മജുംദാറിന്‍റെയും ക്യാപറ്റന് ഹര്‍മന്‍ പ്രീത് കൗറിന്‍റെ നേതൃത്വത്തില്‍ മൂന്ന് മണിക്കൂറോളം ടീം പരിശീലനം നടത്തി. ആദ്യമണിക്കൂറുകളില്‍ ഫുഡ്ബോള്‍ ഉള്‍പ്പടെയുള്ള വ്യായാമ പരിശീലങ്ങളിലാണ് ടീം ഏര്‍പ്പെട്ടത്. തുടര്‍ന്ന് നെറ്റ്സില്‍ സമൃതി മന്ദാന, ഷെഫാലി വര്‍മ, ഹര്‍മന്‍ പ്രീത് കൗര്‍ ഉള്‍പ്പെടുള്ള താരങ്ങള്‍ ബാറ്റിങ് പരിശീലനം നടത്തി. ചെറിയ പനിയെ തുടര്‍ന്ന് വിശ്രമിക്കുന്ന ജമീമ റോഡ്രിഗസ് പരിശീലനത്തിനിറങ്ങിയില്ലയ അനൂകൂലമായ ബാറ്റിങ് വിക്കറ്റില്‍ ടോസ് തുണച്ചാല്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്തേക്കും. മഞ്ഞുവീഴ്ച രണ്ടാമത്
ബാറ്റിങ് ബുദ്ധിമുട്ടാക്കും. രണ്ട് മല്‍സരങ്ങള്‍ ജയിച്ചെങ്കിലും ശ്രീലങ്കയെ നിസാരമായി കാണുന്നില്ലന്ന് പരിശീലകന്‍ അമോല്‍ മജുംദാര്‍ പറഞ്ഞു.
ഉച്ചക്ക് രണ്ടു മുതല്‍ അഞ്ചരവരെയാണ് ശ്രീലങ്കന്‍ ടീം പരിശീലനത്തിനിറങ്ങിയത്. രണ്ടു മല്‍സരങ്ങളിലെ പോരായ്മ പരിഹരിക്കാനുള്ള പരിശീലനമാണ് ക്യാപ്റ്റന്‍ ചാമരി അത്തപ്പത്തുവിന്‍റെ നേതൃത്വത്തിലുള്ള ടീം നടത്തിയത്. മധ്യനിരയിലെ ടീമിന്‍റെ പ്രകടനം മെച്ചപ്പെടേണ്ടതുണ്ടെന്നും ക്യാപറ്റന്‍ ചാമരി അത്തപ്പത്തു സമ്മതിച്ചു. മഞ്ഞുള്ള സാഹചര്യത്തില്‍ പരിശീലനം നടത്താകാത്തതിനാല്‍ പിച്ചിന്‍റെ സ്വഭാവം പൂര്‍ണമായും മനസിലാക്കാന്‍ ശ്രീലങ്കന്‍ ടീമിന് കഴിഞ്ഞിട്ടില്ല. പനിയെ തുടര്‍ന്ന് വിശ്രമിക്കുന്ന ജമീമാ റോഡ്രിഗസ്
അന്തിമ ഇലവനിലുണ്ടാകുമോ എന്ന് ടോസിന് മുന്‍പ് തീരുമാനിക്കും.