ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥനയുടെ വിവാഹം മാറ്റിവച്ചു. പിതാവിന് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് തീരുമാനം. വിവാഹച്ചടങ്ങുകള്‍ നടക്കേണ്ടിയിരുന്നത് ഇന്ന് വൈകിട്ടായിരുന്നു. സംഗീത സംവിധായകനായ പലാഷ് മുച്ചലാണ് സ്മൃതിയുടെ വരൻ.
ഏറെ ആകാംഷയോടെയാണ് ആരാധകർ ഇവരുടെ വിവാഹത്തിനായി കാത്തിരുന്നത്. കഴിഞ്ഞ ദിവസം നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ വെച്ചാണ് പലാഷ് സ്മൃതിയോട് വിവാഹാഭ്യർത്ഥന നടത്തിയത്. തുടർന്ന് ഇരുവരും മോതിരങ്ങൾ കൈമാറുകയും ചെയ്തിരുന്നു. വിവാഹനിശ്ചയം കഴിഞ്ഞ വിവരം സഹതാരങ്ങൾക്കൊപ്പം റീൽസ് ചെയ്താണ് സ്മൃതി ആരാധകരെ അറിയിച്ചത്. 28-കാരനായ പലാഷ് പ്രൊഫഷണല്‍ ഗായകനും സംഗീത സംവിധായകനുമാണ്.